തിരുവനന്തപുരം: പല തവണ യുഎഇ കോണ്‍സുലര്‍ ജനറലിനൊപ്പം സ്വപ്‌ന കാണാന്‍ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫിസ് ആവശ്യങ്ങള്‍ക്ക് എം ശിവശങ്കറിനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചോയെന്ന് ഓര്‍മ്മയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയില്‍ എം ശിവശങ്കറിനെ ചുമതലപ്പെടുത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന വന്നതടക്കമുള്ള കാര്യങ്ങള്‍ ഇത് ആദ്യമായാണ് മുഖ്യമന്ത്രി സമ്മതിക്കുന്നത്.