ചൈനീസ് യുവതിക്ക് രണ്ടു മണിക്കൂറോളം കോക്പിറ്റി വിട്ടുകൊടുത്തതേ യാത്രക്കാരുടെ സുരക്ഷ കൊണ്ട് അമ്മാനമാടിയതിന് പാക്ക് പൈലറ്റിനെതിരല്‍ കേസ്. ടോക്കിയോയില്‍ നിന്ന് ബീജിങിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം. ലണ്ടനിലേക്കുള്ള യാത്രക്കിടിയില്‍ ഒരു പൈലറ്റ് സുഖമായി കിടന്നുറങ്ങയി വാര്‍ത്തകളില്‍ നിറഞ്ഞതും ഈ ആഴ്ചയില്‍ തന്നെയായിരുന്നു.

പി.ഐ.എ വിമാനം പി.കെ 853 ലെ കാപ്റ്റന്‍ ഷഹ്‌സാദ് അസിസ് ചൈനീസ് സ്ത്രീയെ കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് വി
മാന യാത്രികനായിരുന്ന ജിയോ ന്യൂസിന്റെ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനീസ് സ്ത്രീക്ക് കോക്പിറ്റിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ വൈമാനികര്‍ക്കൊപ്പം രണ്ടു മണിക്കൂറാണ് അവരവിടെ ചെലവിട്ടത്. ഒരു വേള കാപ്‌റ്റെനൊപ്പം സ്ത്രീ തനിച്ചായിരുന്നെന്നും ലേഖകന്‍ പറയുന്നു.