തിരുവനന്തപുരം: മനുഷ്യ വിസര്‍ജ്യമടക്കം കലര്‍ന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാകുമെന്നതിനാല്‍ ഇവര്‍ക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി. ഇതിന് പുറമെ മറ്റ് രോഗാണുക്കളേയും കണ്ടത്തി. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറല്‍ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്‌നം കണ്ടെത്തിയ കുപ്പിവെള്ളങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.