kerala

വയനാട്ടില്‍ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ മരിച്ച നിലയില്‍

By webdesk14

May 30, 2023

വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ മരിച്ച നിലയില്‍. പുല്‍പ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ്(55) മരിച്ചത്.

73,000 രൂപ വായ്പക്കെടുത്ത രാജേന്ദ്രന്‍ 40 ലക്ഷം കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകള്‍ പറയുന്നത്. ബാങ്ക് മുന്‍ ഭരണ സമിതി ബാക്കി തുക തന്റെ പേരില്‍ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കാണാതായ രാജേന്ദ്രന്‍ ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.