india

ഡല്‍ഹിയില്‍ മോഷണക്കുറ്റമാരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി

By webdesk17

September 26, 2025

ന്യൂഡല്‍ഹി: മോഷണക്കുറ്റമാരോപിച്ച് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഡല്‍ഹി പൊലീസും മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. മുണ്ടുടുത്തതില്‍ പ്രകോപിതരായാണ് മര്‍ദനം എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ചെങ്കോട്ട പരിസരത്ത് വെച്ച് ബുധനാഴ്ചയാണ് മര്‍ദനം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ഷൂവും ബൂട്ടും കൊണ്ട് മുഖത്ത് ചവിട്ടിയതായും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു. മര്‍ദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്നാല്‍ കേസ് ഒഴിവാക്കാന്‍ വിദ്യാര്‍ഥികളോട് 20,000 രൂപ ആവശ്യപ്പെട്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ രവി രംഗ്, സത്യപ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഡി.എസ്.പിക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.