കോണ്‍ഗ്രസ് രാമായണ മാസം ആചരത്തിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ രാമായണ മാസാചരണം ശരിയല്ലെന്നും ബിജെപിയെ നേരിടാനുള്ള മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ പറഞ്ഞു. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്.

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ തീീരുമാനിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ആദ്യമായി രാമായണ മാസാചരണം സംഘടിപ്പിക്കുന്നത്. കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോണ്‍ഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.