kerala

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് കോടതി

By webdesk11

June 14, 2023

മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സക്കറിയയുടെ അറസ്റ്റിന് തടസ്സങ്ങളൊന്നും തന്നെ ഇല്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി. പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് കോടതി വ്യക്തത നല്‍കിയത്.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തനിക്കെതിരെ വ്യക്തി അധിക്ഷേപം നടത്തുകയും നിരന്തരമായി വ്യാജവാര്‍ത്ത ചമച്ച് തന്നെ വേട്ടയാടിയതായി എംഎല്‍എ പരാതിയില്‍ പറയുന്നു.

അതേസമയം അറസ്റ്റ് തടയണമെന്ന ഷാജന്‍ സക്കറിയയുടെ ആവശ്യം കോടതി തള്ളി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.