film
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

എസ്. വിപിന്‍ സംവിധാനം ചെയ്ത് അനശ്വര രാജന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. ഒരു മരണവീടിനെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്ന ഒരു ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയിലുടനീളം സഞ്ചരിക്കുന്ന ചിത്രം ചെറിയൊരു വിഷയത്തെ വികസിപ്പിച്ചതില്‍ ഹ്യൂമര്‍ കലര്‍ത്തി കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനര്‍ കൂടിയാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വീട്ടിലും, നമ്മുടെ സമൂഹത്തിലുമൊക്കെ സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് പോലും അവരുടെ ജീവിതത്തില്‍ ഒരു തവണ എങ്കിലും ഒരു മരണ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ചിത്രത്തില്‍ അനശ്വരയുടെ അഞ്ജലിയെന്ന കഥാപാത്രവും അതോടൊപ്പം മറ്റു കഥാപാത്രങ്ങള്‍ ചെയ്ത മല്ലിക സുകുമാരന്‍, നോബി മാര്‍ക്കോസ്, അസീസ് നെടുമങ്ങാട്, ജോമോന് ജ്യോതിര്‍, സിജു സണ്ണി, ബൈജു സന്തോഷ്, അശ്വതി കിഷോര്‍ ചന്ദ്, അരുണ്‍ കുമാര്‍, ദീപു നാവായിക്കുളം, അജിത് കുമാര്‍ തുടങ്ങിയ എല്ലാവരും അവരുടെ പ്രകടനങ്ങള്‍ മികച്ചതാക്കി. ഇതില്‍ എടുത്ത് പറയേണ്ടത് ജോമോന് ജ്യോതിറിന്റെ കോമഡി പെര്‍ഫോമന്‍സാണ്.
തിരക്കഥയും സംവിധാനവും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്ന എസ് വിപിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഏതൊരു ചെറിയ വിഷയത്തിലും നര്‍മ്മം കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് തന്നെയാണ് പ്രേക്ഷകരും എടുത്തു പറയുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ എന്ന നിലക്ക് ചിത്രം പ്രേക്ഷകരിലേക്ക് ശരിയായ ഇമ്പാക്ട് ഉണ്ടാക്കുന്നതില്‍ അങ്കിത് മേനോന്റെ സംഗീതവും സഹായകരമായിട്ടുണ്ട്. റഹിം അബൂബക്കറിന്റെ ചായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്. മരണവീട്ടിലേക്ക് വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികളെ രസചരട് മുറിയാത്ത വിധത്തില്‍ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ റഹിം അബൂബക്കറും ചിത്രത്തെ കൃത്യമായി കോമഡി ട്രാക്കിലേക്ക് എത്തിക്കുന്നതില്‍ എഡിറ്റര്‍ ജോണ്‍കുട്ടിയും സഹായകരമായിട്ടുണ്ട്. സിനിമയുടെ പശ്ചാതലം, കഥ പറയുന്ന രീതി തുടങ്ങിയവയെല്ലാം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധായകന്റെ കരവിരുതുകള്‍ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഒരു വീടും പറമ്പും കുറേ ബന്ധുക്കളുമൊക്കെയായി ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു പോകുന്ന സിനിമ ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍. അതേസമയം പ്രീ റിലീസ് പ്രൊമോഷനിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. ആ പ്രതീക്ഷകളെ വൃഥാവിലാക്കുന്നില്ല ഈ ചിത്രം. പ്രതീക്ഷയുടെ അമിതഭാരങ്ങള്‍ മാറ്റി വെച്ചാല്‍ കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.
film
ജെഎസ്കെ വിവാദം; സുരേഷ് ഗോപി മൗനം വെടിഞ്ഞ് സ്വന്തം സിനിമക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ശബ്ദിക്കണം: കെ.സി. വേണുഗോപാല്‍ എം.പി
താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്.

രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളം ഇന്ത്യന്‍ സിനിമയില്‍ നിലനിന്നിരുന്നെന്ന്
കെ.സി. വേണുഗോപാല്‍ എം.പി. സിനിമയായാലും സാഹിത്യമായാലും ഈ ശീര്‍ഷകങ്ങളും പേരുകളും നിശ്ചയിക്കാനുള്ള അവകാശം അത് സൃഷ്ടിച്ചവര്‍ക്കാണെന്നും
കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നടക്കുന്നത് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണെന്നും ഇത്തരം ശീര്‍ഷകമുള്ള നിരവധി സിനിമകള്‍ രാജ്യത്തിറങ്ങിയിട്ടുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് അന്നൊക്കെയും ജനാധിപത്യ സ്വഭാവമുള്ള, ആ സ്ഥാപനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചിരുന്നെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
അതിനപ്പുറമൊരു നിലപാട് സ്വീകരിക്കാനും ഭരണഘടനയ്ക്ക് ഒരു പോറല്‍ പോലുമേല്‍പ്പിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നിലപാട് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എമ്പുരാന് സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ട സ്ഥിതിയുണ്ടായെന്നും ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടതെന്നും കെ സി വേമുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പുമാണെന്നും ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണോ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
film
ടൊവിനോയുടെ ‘നരിവേട്ട’ ഒ.ടി.ടിയിലേക്ക്
ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്

ടൊവിനോ തോമസ് നായകനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം നരിവേട്ട ഒ.ടി.ടിയിലേക്ക്. ജൂലൈ 11 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ സോണി ലൈവിലൂടെ സ്ട്രീംങ് ആരംഭിക്കും. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ടക്ക് തിയറ്ററില്‍ മികച്ച കൈയ്യടിയാണ് ഇതിനോടകം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, ചേരന് എന്നിവര്‍ സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
മേയ് 24 നാണ് സിനിമ റിലീസ് ചെയ്തത്. ഇതുവരെ നരിവേട്ട ആഗോള ബോക്സ് ഓഫീസില്‍ നിന്നും 28.95 കോടിയാണ് നേടിയത്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസ്സന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഇഷ്കിനു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
film
ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള ശനിയാഴ്ച കാണുമെന്ന് ഹൈകോടതി; ശേഷം ഹരജിയില്‍ തീരുമാനം
സെന്‍സര്‍ ബോര്‍ഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു.

ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള സിനിമ ശനിയാഴ്ച കാണുമെന്ന് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വെട്ടിയ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി സിനിമ കാണാമെന്ന് ഹൈകോടതി അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മണിക്ക് ജഡ്ജിക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കും. സിനിമ കണ്ട ശേഷം ഹരജിയില്‍ തീരുമാനമെടുക്കും.
പാലാരിവട്ടത്തെ ലാല്‍ മീഡിയയിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക. ശേഷം ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കും. സുരേഷ് ഗോപി നായകനായ സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹരജിയിലാണ് തീരുമാനം.
ജാനകി എന്നത് പുരാണ കഥാപാത്രം ആയതിനാല്‍ പേര് ഒഴിവാക്കണമെന്ന് റിവൈസിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ‘ജാനകി’ എന്ന പേര് ആരുടെ വികാരമാണ് വ്രണപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രാജ്യത്തെ 80 ശതമാനം ആളുകള്‍ക്കും മതവുമായി ബന്ധപ്പെട്ട പേരാണുള്ളതെന്നും ഹൈകോടതി ചൂണ്ടികാട്ടി.
സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച സംഭവത്തില്‍ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു. ജൂണ്‍ 27 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്.
വക്കീല്‍ വേഷത്തിലാണ് സുരേഷ് ഗോപി സിനിമയിലെത്തുന്നത്.
-
kerala3 days ago
‘മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ല, കൂടുതല്‍ പറയിപ്പിക്കരുത്’: ആരോഗ്യമന്ത്രിക്കെതിരെ ലോക്കല്‍ കമ്മിറ്റി അംഗം
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; പുണെയിലെ ഫലവും പോസിറ്റീവ്
-
kerala3 days ago
ബിന്ദുവിന്റെ മരണത്തില്‍ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനം, രാജിവെക്കണം: വി.ഡി സതീശന്
-
kerala3 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത