Connect with us

News

കോവിഡ് 19;മരണ കാരണമാകുന്ന ജീനിനെ തിരിച്ചറിഞ്ഞതായി ശാസ്ത്രജ്ഞര്‍

ബൈലിസ്റ്റോക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍

Published

on

ന്യൂയോര്‍ക്ക്: കോവിഡ് 19നെ കൂടുതല്‍ മാരകവും ഒരു പരിധിവരെ മരണത്തിനും വരെ കാരണമാക്കിയേക്കാവുന്ന ജീനിനെ തിരിച്ചറിഞ്ഞതായി പോളിഷ് ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പോളണ്ടില്‍ മാത്രം ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ബഹുഭൂരിഭാഗം പേരിലും കോവിഡ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതെയാണ് കടന്നു പോകാറ്. എന്നാല്‍ ചെറിയൊരു ന്യൂനപക്ഷത്തെ രോഗം വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇതേതുടര്‍ന്നുള്ള മരണത്തിലേക്കും വരെ ഇത് എത്തിക്കുന്നു. കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിലായി പോളണ്ടില്‍ മാത്രം ലക്ഷത്തിലധികം പേരാണ് മരിച്ചത്. പ്രത്യേക ജീനിന്റെ സാന്നിധ്യമാണ് ഇത്തരത്തില്‍ മരണ നിരക്ക് ഉയര്‍ത്തുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തരം ജീനുകളെ കണ്ടെത്താനുള്ള പരിശോധന ജൂണ്‍ അവസാനത്തോടെ സാര്‍വത്രികമായി ലഭ്യമാക്കാനാകുമെന്നും ഇതോടെ മരണ നിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.

ബൈലിസ്റ്റോക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. പോളിഷ് ജനസംഖ്യയില്‍ മരണ കാരണമായേക്കാവുന്ന ഈ ജീനിന്റെ സാന്നിധ്യം 14 ശതമാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പില്‍ ഇത് ഒമ്പത് ശതമാനം മാത്രമാണ്. അതേസമയം ഇന്ത്യയില്‍ 27 ശതമാനമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500ലധികം പേരെ നിരീക്ഷണ വിധേയമാക്കിയാണ് പുതിയ കണ്ടെത്തല്‍ ശാസ്ത്ര സംഘം അവതരിപ്പിച്ചിരിക്കുന്നത്. അപകടകാരിയായ ജീനിന്റെ സാന്നിധ്യം ജെനിറ്റിക് പരിശോധനയിലൂടെ നേരത്തെ തന്നെ തിരിച്ചറിയാമെന്നും ഇത്തരക്കാര്‍ മുന്‍കരുതല്‍ എടുത്താല്‍ കോവിഡ് അത്യാഹിതത്തെ കരുതലോടെ നേരിടാമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ മാര്‍കിന്‍ മനിയുസ്‌കോ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി

ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.

Published

on

തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.

ഇനിയും ഏകദേശം 80 പേര്‍ കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.

അതേസമയം, ‘ഓപ്പറേഷന്‍ സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.

ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര്‍ മരിക്കുകയും 191 പേര്‍ കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Continue Reading

kerala

കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം

റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

Published

on

കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.

പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.

സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.

Continue Reading

kerala

ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു

പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം.

Published

on

കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്‍(69) ആണ് മരിച്ചത്.

 

Continue Reading

Trending