kerala
സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 108 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് 2502, പാലക്കാട് 1928, കൊല്ലം 1527, കണ്ണൂര്‍ 1299, കോട്ടയം 1208, തിരുവനന്തപുരം 1155, കാസര്‍ഗോഡ് 934, ആലപ്പുഴ 875, വയനാട് 696, പത്തനംതിട്ട 657, ഇടുക്കി 367 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
kerala
ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി; ദിത്വ ചുഴലിക്കാറ്റ് ദുരന്തത്തില്‍ മരണം 153 ആയി
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്.
തിരുവനന്തപുരം: ദിത്വ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രളയത്തെയും ദുരന്തങ്ങളെയും തുടര്‍ന്ന് ശ്രീലങ്കയില്‍ കുടുങ്ങിയ 237 മലയാളികള്‍ തിരുവനന്തപുരത്തെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് കൊളംബോയില്‍ നിന്ന് ഇവരെ എത്തിച്ചത്. വിമാനത്താവളത്തില്‍ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ സംഘത്തെ സ്വീകരിച്ചു.
ഇനിയും ഏകദേശം 80 പേര് കൂടി ഉടന്‍ തിരുവനന്തപുരത്തെത്തും. നിലവില്‍ ശ്രീലങ്കയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്ക്ക് സഹായത്തിനായി കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ത്യന്‍ ഹൈക്കമീഷന് ഒരുക്കിയ ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാം.
അതേസമയം, ‘ഓപ്പറേഷന് സാഗര്‍ ബന്ധു’യുടെ ഭാഗമായി ശ്രീലങ്കയ്ക്ക് ഇന്ത്യ നല്കുന്ന സഹായം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് സി-130, ഐ.എല്‍-76 വിമാനങ്ങളിലൂടെ അര്‍ധസൈനികരെ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ വിതരണവും ഇപ്പോഴും തുടരുന്നു.
ദിത്വ ചുഴലിക്കാറ്റിന്റെ പിന്നാലെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയില്‍ 153 പേര് മരിക്കുകയും 191 പേര് കാണാതാകുകയും ചെയ്തു. വീടുകളും റോഡുകളും നഗരങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. രാജ്യവ്യാപകമായി 15,000 വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
44,000 പേരെ അടിയന്തരമായി താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 12,313 കുടുംബങ്ങള്‍ 43,991 പേരെയാണ് ദുരന്തം ബാധിച്ചത്. കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 25ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
kerala
കോഴിക്കോട് ആഡംബര കാറുകളുടെ ലോഗോ മോഷണം
റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
കോഴിക്കോട്: നഗരത്തിലും പരിസരപ്രദേശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന ആഡംബര കാറുകളുടെ ലോഗോകള്‍ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതോടെ വാഹന ഉടമകള്‍ ആശങ്കയില്‍. റോഡരികിലും സ്ഥാപനങ്ങളുടെ മുന്നിലും നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നാണ് ലോഗോകള്‍ കാണാതാകുന്നത്.
പരസ്പരം അറിയുന്ന നാല് പേരുടെ വാഹനങ്ങളാണ് ഇടക്കിടെ മോഷണത്തിന് ഇരയാകുന്നത്. ഇവരോടൊപ്പം പരിചയത്തിലുള്ള മറ്റു ചിലരുടെ വാഹനങ്ങളിലും ഇതേ രീതിയില്‍ ലോഗോ നഷ്ടപ്പെട്ടതായി പരാതി. പത്തിലധികം തവണ ലോഗോ മാറ്റിവെക്കേണ്ടി വന്നവര്‍ പോലും ഉണ്ട്. കാറിന്റെ മുന്‍വശത്തെ പ്രധാന ലോഗോ ഇളക്കി മാറ്റാന്‍ എളുപ്പമാണെന്നതാണ് ഇത്തരം മോഷണം വ്യാപകമാക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.
സ്വന്തമായ അന്വേഷണത്തില്‍ കൂടുതലും കുട്ടികളാണ് ഇത്തരം പ്രവൃത്തികളുടെ പിന്നിലെന്ന് ചില വാഹന ഉടമകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു തവണ ലോഗോ മാറ്റിവെക്കാന്‍ കുറഞ്ഞത് 5,000 രൂപയോളം ചെലവാകുന്നു. ചില കാറുകളുടെ ലോഗോ വില ഇതിലും കൂടുതലാണ്.
കൊച്ചി: എറണാകുളം ആലുവയില്‍ ആംബുലന്‍സ് മറിഞ്ഞു രോഗി മരിച്ചു. പുളിഞ്ചുവട് മെട്രോ സ്റ്റേഷന് സമീപമാണ് അപകടം. കാലടി സ്വദേശി എസ്തപ്പാന്(69) ആണ് മരിച്ചത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്
-
Sports16 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

