Connect with us

kerala

കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5110 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 338 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,318 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1768 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4444, കോഴിക്കോട് 3946, മലപ്പുറം 2951, തൃശൂര്‍ 2847, കോട്ടയം 2552, തിരുവനന്തപുരം 1765, കണ്ണൂര്‍ 1619, പാലക്കാട് 666, ആലപ്പുഴ 1301, കൊല്ലം 1196, പത്തനംതിട്ട 804, ഇടുക്കി 828, കാസര്‍ഗോഡ് 743, വയനാട് 656 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, തൃശൂര്‍ 8, തിരുവനന്തപുരം 7, കാസര്‍ഗോഡ് 4, കോട്ടയം, എറണാകുളം 3 വീതം, കൊല്ലം, പാലക്കാട് 2 വീതം, പത്തനംതിട്ട, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8122 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 861, കൊല്ലം 674, പത്തനംതിട്ട 303, ആലപ്പുഴ 675, കോട്ടയം 538, ഇടുക്കി 247, എറണാകുളം 1002, തൃശൂര്‍ 769, പാലക്കാട് 375, മലപ്പുറം 754, കോഴിക്കോട് 1099, വയനാട് 199, കണ്ണൂര്‍ 356, കാസര്‍ഗോഡ് 270 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,18,893 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,81,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,565 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 547 ഹോട്ട് സ്പോട്ടുകളാണുള്ളത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുനാവായ വാലില്ലാപുഴയില്‍ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു

Published

on

തിരുനാവായ വാലില്ലാപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസ്സുകാരനായ മകന്‍ മുസമ്മിലാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക്  2 മണിയോടെയാണ് അപകടം.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയപ്പോള്‍ പുഴയിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading

crime

ഹോണ്‍ അടിച്ചതിനെ ചൊല്ലി തര്‍ക്കം; കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു, അയല്‍വാസി കസ്റ്റഡിയില്‍

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്.

Published

on

കോലഞ്ചേരിയില്‍ അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാലിയുടെ നില ഗുരുതരമാണ്.

അയല്‍വാസിയായ അനൂപ് എന്നയാളാണ് ആക്രമണം നടത്തിയത്. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ അനൂപ്, വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Trending