Connect with us

india

കോവിഡ് മുക്തരായവര്‍ക്ക് ഡെല്‍റ്റ വകഭേദത്തെ ചെറുക്കാന്‍ ഒരു ഡോസ് വാക്‌സിന്‍ മതി; ഐസിഎംആറിന്റെ പഠന റിപ്പോര്‍ട്ട്

Published

on

ഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്‌സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാള്‍ ശേഷി കോവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

‘ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്‌സിന്‍സ് ആന്റ് കോവിഡ് റിക്കവേര്‍ഡ് വാക്‌സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്’ ന്യൂട്രലൈസേഷന്‍എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ന്യൂറോ സര്‍ജറി, കമാന്‍ഡ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ എന്നിങ്ങനെ തിരിച്ചാണ് ഡെല്‍റ്റാ വകഭേദത്തിന് എതിരായ ഇമ്യൂണിറ്റി ആരിലാണ് കൂടുതലെന്ന് പഠനം നടത്തിയത്.

കോവിഡ് ഭേദമായതിന് ശേഷം ഒരു ഡോസോ രണ്ട് ഡോസ് വാക്‌സിനോ സ്വീകരിച്ചവരിലാണ് ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ

ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.

ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന്‍ അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.

മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര്‍ തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.

 

Continue Reading

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി

ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

Published

on

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്‌

Continue Reading

india

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.

Published

on

തമിഴ്‌നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.

തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

Continue Reading

Trending