india
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം; സുപ്രീംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നല്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്തത്തിലെ വീഴ്ചയാണെന്നും നഷ്ടപരിഹാരത്തുക എത്രയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം നല്കുന്നതില് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയാറാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
കൊവിഡ് കാരണമുള്ള മരണങ്ങളിലെ മരണസര്‍ട്ടിഫിക്കറ്റ് വിതരണംത്തിനായുള്ള നടപടികള്‍ ലഘൂകരിച്ച് മാര്‍ഗരേഖ പുറത്തിറക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്കി.
india
ദിത്വ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ
ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈ: ദിത്വ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതികളില്‍ മൂന്ന് പേര് മരിച്ചു. ഞായറാഴ്ച ചെന്നൈ ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് എത്തില്ലെന്ന് കാലാവസ്ഥാ കേന്ദ്രം മുമ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, ഞായറാഴ്ച രാത്രിയോടെ 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ മേഖലയില്‍ ശക്തി ക്ഷയിച്ച ചുഴലിക്കാറ്റ് ന്യൂനമര്‍ദമായാണ് മാറിയത്.
ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും അതിവര്‍ഷവും അനുഭവപ്പെട്ടു. കാവേരി ഡെല്‍റ്റയിലൊട്ട് 56,000 ഹെക്ടര്‍ നെല്‍കൃഷി നശിച്ചെന്ന് റവന്യൂ മന്ത്രി രാമചന്ദ്രന് അറിയിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി വെള്ളത്തില്‍ മുങ്ങുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.
തൂത്തുക്കുടി വിമാനത്താവളത്തിലെ റണ്‍വേ വെള്ളത്തിലാവുകയും വേദാരണ്യത്തിലെ ഉപ്പുപാടങ്ങള്‍ മുഴുവന്‍ മുങ്ങിപ്പോകുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ആകെ 6,000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വിവിധ ജില്ലകളില്‍ ദ്രുതകര്‍മസേനയെ വിന്യസിച്ചു.
മഴക്കെടുതികളില്‍ മയിലാടുതുറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് പ്രതാപ് (19) മരിക്കുകയും, കുംഭകോണത്ത് വീടിന്റെ ചുമര് തകര്‍ന്നുവീണ് രേണു (20) മരിക്കുകയും ചെയ്തു. തൂത്തുക്കുടിയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ദോഷമായി, 47 വിമാനങ്ങള്‍ റദ്ദാക്കി. ഇതില്‍ 36 ആഭ്യന്തരവും 11 രാജ്യാന്തരവുമാണ്.
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
india
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്
ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്.
തമിഴ്നാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം. നിരവധിപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ശിവഗംഗയില്‍ സര്‍ക്കാര്‍ ബസുകളാണ് കൂട്ടിയിടിച്ചത്. തിരുപ്പത്തൂര്‍ കാരക്കുടി റോഡില്‍ പിള്ളയാര്‍പട്ടിക്ക് സമീപം കുമ്മങ്കുടിയിലാണ് അപകടമുണ്ടായത്.
തിരുപ്പൂത്തൂരില്‍ നിന്ന് കാരക്കുടിയിലേക്ക് വരികയായിരുന്ന ബസും കാരക്കുടിയില്‍ നിന്ന് ദിണ്ഡിഗലിലേക്ക് വരികയായിരുന്ന ബസും കുമ്മങ്കുടി പാലത്തിന് സമീപം നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports17 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

