ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്നു. 24 മണിക്കൂറിനിടെ 35,871 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 172 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഇതുവരെ 1.14 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,14,74,605 ആണ് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം.

17,741 പേരാണ് 24 മണിക്കൂറിനിടെ കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,63,025 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളത് 2,52,364 പേരും. 1,59,216 പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരണത്തിന് കീഴടങ്ങിയത്.