ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു. ഇതോടെ ആകെ കോവിഡ് മരണം 1,95,123 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്.