Connect with us

kerala

മന്‍സൂര്‍ കൊലപാതകം മുഴുവന്‍ പ്രതികളെയും പിടികൂടണം : മുസ്‌ലിം യൂത്ത് ലീഗ്

സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്. ഇവരെ ഇത്‌വരെ പിടികൂടിയിട്ടില്ല

Published

on

കോഴിക്കോട് :പാനൂര്‍ പുല്ലൂകരയിലെ മന്‍സൂര്‍ കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്. ഇവരെ ഇത്‌വരെ പിടികൂടിയിട്ടില്ല. അന്വേഷണ സംഘത്തെ മാറ്റിയപ്പോള്‍ കേസന്വേഷണം പുരോഗമിച്ചിരുന്നുവെങ്കിലും പുതിയ അന്വേഷണ സംഘത്തിന്റെ മുകളിലും ഭരണകക്ഷി സമ്മര്‍ദ്ദം ചെലുത്തുന്നത് കാരണം അന്വേഷണം വീണ്ടും ഇഴഞ്ഞ് നീങ്ങുന്ന സ്ഥിതി വന്നിരിക്കയാണെന്ന് പികെ ഫിറോസ് പറഞ്ഞു.

കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്ന പ്രതി ജാബിര്‍ ഓണ്‍ലൈനില്‍ വന്നതിന്റെ തെളിവുകള്‍ ഇതിനകം പുറത്ത് വന്നിട്ടും ശാസ്ത്രീയമായ അന്വേഷണം നടത്താനോ പ്രതിയെ പിടികൂടാനോ പോലീസ് ശ്രമിക്കുന്നില്ല. കേസിലെ പ്രധാന പ്രതി സുഹൈലിന്റെ വീട് സി.പി.എം നേതാക്കള്‍ വൃത്തിയാക്കാന്‍ എത്തിയത് ദുരൂഹമാണ്. ബോംബ് നിര്‍മ്മാണം നടന്നത് സുഹൈലിന്റെ വീട്ടിലാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോളാണ് ഇത്തരം ഒരു സംഭവം നടന്നത്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ന്യായമായും സംശയിക്കുന്നു. ഇതിന് നേതൃത്വം കൊടുത്ത സി.പി.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ ഹരീന്ദ്രന്‍ പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ ദാസന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം.

കേസിലെ രണ്ടാം പ്രതി രതീഷ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തിലും അന്വേഷണം ഇപ്പോള്‍ മുമ്പോട്ട് പോകുന്നില്ല. മന്‍സൂറിന്റെ കൊലപാതകത്തിലെ സി.പി.എം നേതാക്കളുടെ പങ്ക് അടക്കം പുറത്ത് വരുമെന്ന ഭയം കൊണ്ട് രതീഷിനെ കൊലപ്പെടുത്തിയാതാണെന്ന് സംശയമുണ്ട്. മാധ്യമ പ്രവര്‍ത്തകരെയടക്കം രതീഷിന്റെ വീട്ടിലേക്ക് പോകുന്നതിന് സി.പി.എം ഗുണ്ടകള്‍ സമ്മതിക്കുന്നില്ല. ഇത് ബന്ധുക്കളുമായി സംസാരിക്കുന്നത് തടയാനാണ്. പോലീസിന്റെ സംരക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ രതീഷിന്റെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളോട് സംസാരിക്കാന്‍ തയ്യാറാകണം. ഈ മരണവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ട് വരാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

മന്‍സൂര്‍ കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിന് പകരം വിലാപ യാത്ര കഴിഞ്ഞ് പോകുമ്പോളുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരില്‍ നിരപരാധികളായ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസുകള്‍ ചുമത്തി ജയിലിടക്കാനാണ് പോലീസ് താത്പര്യം കാണിക്കുന്നത്. ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയ വൈറ്റ് ഗാര്‍ഡ് അംഗം ബാസില്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരിക്കയാണ്. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്ന ഘട്ടത്തില്‍ മറ്റ് പോലീസ് സ്‌റ്റേഷനുകളില്‍ കൂടി കള്ളക്കേസുകള്‍ ചുമത്തി ജാമ്യം നിഷേധിക്കാന്‍ ശ്രമിച്ചതിലൂടെ പോലീസിന്റെ ഉദ്ദേശശുദ്ധി വ്യക്തമാണ്. കൂത്ത്പറമ്പ എ.സി.പിയും കൊളവള്ളൂര്‍, ചൊക്ലി സി.ഐമാരും നിരപരാധികളെ വേട്ടയാടുന്നതിന് നേതൃത്വം കൊടുക്കുകയാണ്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്‍

മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: പിഎം ശ്രീ പോലെ ലേബര്‍ കോഡും എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ലേബര്‍ കോഡ് ഡീലും നടന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ മാറ്റിവച്ച പിഎം ശ്രീയിലാണ് ഒപ്പിട്ടത്. മുഖ്യമന്ത്രി ബിജെപിയെ പേടിച്ചാണ് ഭരിക്കുന്നത്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അതുതന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മരുന്ന് എന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് സിപിഎം-ബിജെപി ഡീല്‍ ഉണ്ട്, അതിനെ കാര്‍ക്കശ്യം നിറഞ്ഞ മതേതര നിലപാട് കൊണ്ട് മറികടക്കും. യുഡിഎഫ് എങ്ങനെയെങ്കിലും ജയിക്കണമെന്നാണ് നിഷ്പക്ഷരായ ജനങ്ങള്‍ പോലും ആഗ്രഹിക്കുന്നത്.- വി.ഡി സതീശന്‍ പറഞ്ഞു.

Continue Reading

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ്, ഫലപ്രഖ്യാപന ദിനങ്ങളില്‍ സംസ്ഥാനത്ത് മദ്യവില്‍പന നിരോധിച്ചു

മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും മദ്യം ലഭിക്കില്ല. 9ന് ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7ന് വൈകിട്ട് 6 മണി മുതല്‍ 9ന് പോളിങ് അവസാനിക്കും വരെ മദ്യവില്‍പന നിരോധിച്ചു.

11ന് രണ്ടാംഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 9ന് വൈകിട്ട് 6 മുതല്‍ 11ന് പോളിങ് കഴിയുന്നതുവരെയും മദ്യ വില്‍പനയ്ക്ക് നിരോധനമുണ്ട്. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13ന് സംസ്ഥാനവ്യാപകമായി ഡ്രൈഡേ ആയിരിക്കും.

പോളിങ് പ്രദേശത്ത് ഒരു തരത്തിലുള്ള മദ്യവിതരണവും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മദ്യശാലകള്‍, ബാറുകള്‍ എന്നിവ ഈ ദിവസങ്ങളില്‍ തുറക്കാന്‍ പാടില്ല. മദ്യനിരോധനമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് നിരോധനമുള്ള ഇടങ്ങളിലേക്ക് മദ്യം എത്തിക്കുന്നതും കുറ്റകരമാണ്. മദ്യം ശേഖരിച്ചുവയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Continue Reading

kerala

അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Published

on

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആത്മഹത്യാക്കുറിപ്പില്‍ ഗുരുതര ആരോപണമുന്നയിച്ചത്. കേസില്‍ അറസ്റ്റിലായ യുവതിയെ ഉമേഷ് പീഡിപ്പിച്ചെന്ന് സിഐ ബിനുവിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാഴ്ച മുമ്പ് ആണ് സിഐ ബിനു തോമസ് ജീവനൊടുക്കിയത്. പൊലീസ് ക്വാര്‍ട്ടേഴ്‌സിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചു. അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

കേസ് ഒതുക്കാനും മാധ്യമങ്ങളില്‍ വാര്‍ത്ത വരാതിരിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങണമെന്ന് ഉമേഷ് ആവശ്യപ്പെട്ടുവെന്നും തന്നോടും യുവതിയെ പീഡിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും ബിനുവിന്റെ കുറിപ്പിലുണ്ട്. പല തവണ ഇത് ആവര്‍ത്തിച്ചിരുന്നതായും ആരോപണമുണ്ട്. മരിച്ച സിഐ ബിനു തോമസ് പാലക്കാട് വടക്കഞ്ചേരി എസ്‌ഐയും എന്‍.ഉമേഷ് സിഐയുമായിരുന്ന സമയത്താണ് സംഭവം നടന്നത്.

 

Continue Reading

Trending