ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറില്‍ ഇന്ന് രാവിലെ അഞ്ച് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതായി പരാതി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. മെഡിക്കല്‍ ഓക്‌സിജന്‍ ആശുപത്രിയില്‍ ലഭ്യമായിരുന്നില്ലെന്നും, അതാണ് മരണകാരണമെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. 24 മണിക്കൂറിനിടെ ഹരിയാനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമാനമായ മൂന്നാമത്തെ സംഭവമാണിത്.

ഇന്നലെ രാത്രി ഹരിയാന ദില്ലി അതിര്‍ത്തിയിലുള്ള ഗുഡ്!ഗാവില്‍ നാല് രോഗികള്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചിരുന്നു. ചണ്ഡീഗഢില്‍ നിന്ന് ഏതാണ്ട് 330 കിലോമീറ്റര്‍ അകലെയുള്ള രേവഡിയിലെ ഒരു ആശുപത്രിയിലും നാല് പേര്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്ന സാഹചര്യമുണ്ടായി. ഈ രണ്ട് സംഭവങ്ങളിലും ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.