സംസ്ഥാനത്ത് 38460 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 54 കോവിഡ് മരണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 144345 പരിശോധനകള്‍ നടത്തി. രോഗികള്‍ നാലുലക്ഷം കടന്നു. സംസ്ഥാനത്ത് 4,02,650 പേര്‍ കോവിഡ് ചികില്‍സയില്‍ കഴിയുന്നു.

നാളെ മുതല്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തും. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. വാര്‍ഡ് തലസമിതികളിലെ അംഗങ്ങള്‍ക്ക് പ്രത്യേക പാസ് നല്‍കും.

ലോക്ഡൗണ്‍ കാലയളവില്‍ തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ക്ഷോപ്പുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം.