Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്; 227 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്

Published

on

സംസ്ഥാനത്ത് ഇന്ന് 14,672 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര് 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര് 640, കോട്ടയം 499, ഇടുക്കി 489, കാസര്ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.27 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ ആകെ 2,05,07,598 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല് എന്നീ രാജ്യങ്ങളില് നിന്നും വന്ന ആര്ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല് (1) എന്നീ രാജ്യങ്ങളില് നിന്നും വന്ന 126 പേര്ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില് 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 227 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9946 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 153 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,638 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 814 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1974, എറണാകുളം 1726, മലപ്പുറം 1623, കൊല്ലം 1643, പാലക്കാട് 963, തൃശൂര് 1411, കോഴിക്കോട് 949, ആലപ്പുഴ 922, കണ്ണൂര് 553, കോട്ടയം 462, ഇടുക്കി 460, കാസര്ഗോഡ് 419, പത്തനംതിട്ട 343, വയനാട് 190 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, കണ്ണൂര് 16, പാലക്കാട് 11, എറണാകുളം 7, കൊല്ലം 5, പത്തനംതിട്ട 3, തൃശൂര്, കാസര്ഗോഡ് 2 വീതം, ഇടുക്കി, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 2304, കൊല്ലം 1317, പത്തനംതിട്ട 923, ആലപ്പുഴ 2041, കോട്ടയം 989, ഇടുക്കി 714, എറണാകുളം 1936, തൃശൂര് 1472, പാലക്കാട് 1147, മലപ്പുറം 5087, കോഴിക്കോട് 1806, വയനാട് 302, കണ്ണൂര് 857, കാസര്ഗോഡ് 534 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,653 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,62,071 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,54,698 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 6,19,467 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 35,231 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2446 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.
ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില് നിന്നും ഒഴിവാക്കി. നിലവില് ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഗ്രാമിന് 30 രൂപ കുറഞ്ഞു

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,925 രൂപയായാണ് ഇന്ന് വില രേഖപ്പെടുത്തിയിരിക്കുന്നത്. പവന്റെ വില 240 രൂപ ഇടിഞ്ഞ് 95,400 രൂപയായി.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 25 രൂപ കുറവുണ്ടായി (9,805 രൂപ). 14 കാരറ്റ് സ്വര്‍ണം 20 രൂപ കുറവോടെ 7,640 രൂപയായി.

ആഗോള വിപണിയിലെ തിരിച്ചടിയെയാണ് ആഭ്യന്തര വിപണിയും പിന്തുടര്‍ന്നത്. സ്പോട്ട് ഗോള്‍ഡ് 0.2% ഇടിഞ്ഞ് 4,189.49 ഡോളര്‍ നിലയിലും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.6% ഇടിഞ്ഞ് 4,217.7 ഡോളറിലും വ്യാപാരം പുരോഗമിക്കുന്നു.

ഫെഡറല്‍ റിസര്‍വിന്റെ വരാനിരിക്കുന്ന പലിശനിരക്ക് പ്രഖ്യാപനത്തെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ കരുതലെടുക്കുന്നതാണ് വില ഇടിവിന് പിന്നിലെ പ്രധാന കാരണം. പലിശനിരക്കില്‍ 25 ബേസിസ് പോയിന്റ് കുറവ് വരാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, കേന്ദ്രബാങ്കുകളുടെ സ്വര്‍ണവാങ്ങല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ 5,000 ഡോളര്‍ കടക്കാമെന്ന പ്രവചനവും ശക്തമാകുന്നു. അതുവഴി ഇന്ത്യ ഉള്‍പ്പെടെ ആഭ്യന്തര വിപണികളില്‍ സ്വര്‍ണവില ഒരു ലക്ഷം രൂപ കടക്കാനിടയുണ്ടെന്നുമാണ് വിലയിരുത്തല്‍.

ഇതിനു മുമ്പ്, കേരളത്തില്‍ തിങ്കളാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയും പവന് 200 രൂപ ഉയര്‍ന്ന് 95,640 രൂപയുമായിരിന്നു.

 

Continue Reading

kerala

തിരുവല്ലയില്‍ യന്ത്രതകരാറും മര്‍ദനവും: വോട്ടെടുപ്പ് തടസ്സപ്പെട്ടു

നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

Published

on

തിരുവല്ല: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പില്‍ തിരുവല്ലയില്‍ യന്ത്രതകരാറുകളും അക്രമവും റിപ്പോര്‍ട്ട് ചെയ്തു. നിരണം പഞ്ചായത്തിലെ ഇരതോട് 28-ാം നമ്പര്‍ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഏറെ നേരം വൈകി. വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പേര്‍ തിരിച്ചുപോയി.

പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തി സ്‌കൂളിലെ മൂന്നാം വാര്‍ഡ് ബൂത്തിലുമായിരുന്നു സമാന സാഹചര്യം. യന്ത്രത്തിലെ തകരാര്‍ പരിഹരിച്ചതിന് ശേഷം മാത്രമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

ഇതിനിടെ, തിരുവല്ല നഗരസഭയുടെ ഇരുവെള്ളിപ്പറ 17-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി മണിക്കുട്ടനും പ്രവര്‍ത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവര്‍മല എന്നിവര്‍ക്കും എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് മര്‍ദനമേറ്റതായി പരാതി. രാത്രി 11 മണിയോടെ സെന്റ് തോമസ് സ്‌കൂളിന് സമീപം ബൂത്ത് നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടെ വാക്കേറ്റം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.

 

Continue Reading

kerala

തനിക്കെതിരെ നടന്ന ഗൂഢാലോചന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് നടന്‍ ദിലീപ്

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു കണ്ടെത്തി എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറത്തുവിട്ട നിര്‍ണായക ഉത്തരവിലാണ് ദിലീപിന് കുറ്റവിമുക്തി ലഭിച്ചത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആദ്യ ആറു പ്രതികള്‍ക്കെതിരെ കോടതി കുറ്റം തെളിഞ്ഞതായി വിധിച്ചു.

ദിലീപിനെതിരായ ക്രിമിനല്‍ ഗൂഢാലോചനയുടെയും പ്രേരണയുടെയും ആരോപണങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്ന് കോടതി വ്യക്തമാക്കി. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, പതിനഞ്ചാം പ്രതി ശരത് എന്നിവരും കുറ്റവിമുക്തരായി.

വിധിയെത്തുടര്‍ന്ന് പ്രതികരിച്ച ദിലീപ്, തനിക്കെതിരായി പൊലീസ് ഗൂഢാലോചന നടത്തിയതും അന്വേഷണം തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയെ വരെ വഴിതെറ്റിച്ചതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കുമെന്ന് അറിയിച്ചു. അതിജീവിതയുമായി തനിക്ക് നല്ല ബന്ധമുണ്ടായിരുന്നുവെന്നും ചില ഉദ്യോഗസ്ഥര്‍ അവരുടെ നേട്ടങ്ങള്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കിയെന്നും ദിലീപ് ആരോപിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending