റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,176 പേര്‍ രോഗമുക്തി നേടി. വിവിധ ഭാഗങ്ങളിലായി 14 മരണങ്ങളും കോവിഡ് കാരണമാണെന്ന് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,355 ആയി. ഇതില്‍ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യമാകെ ഇന്ന് 115,269 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,24,584 ആയി. ഇതില്‍ 5,05,003 പേര്‍ രോഗമുക്തരായി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.