റിയാദ്: സഊദി അറേബ്യയില്‍ 24 മണിക്കൂറിനുള്ളില്‍ 501 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 481 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം കോവിഡ് ബാധിച്ച് ഇന്ന് 21 മരണങ്ങള്‍ സ്ഥിരീകരിച്ചു. മദീനയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 51 പേര്‍ക്കാണ് മദീനയില്‍ ഇന്ന് രോഗബാധ.

മക്ക 47, റിയാദ് 42, യാമ്പു 33, ഹുഫൂഫ് 25, ദമാം 21, ജിദ്ദ 19, അബ്ഹ 18, ബുറൈദ 17, മുബറസ് 13, ഖമീസ് മുശൈത്ത് 12, നജ്റാന്‍ 10, വാദി ദവാസിര്‍ ഒമ്പത് എന്നിങ്ങനെയാണ് സ്ഥലം കണക്കാക്കിയുള്ള കോവിഡ് ബാധിതരുടെ കണക്ക്.

ഇതോടെ രാജ്യത്ത് ആകെ രോഗബാധിച്ചവര്‍ 3,40,590 ആയി. അതേസമയം രോഗമുക്തി നേടിയവര്‍ 3,26,820 പേരാണ്. 5108 പേര്‍ ഇതുവരെ മരിച്ചു. അതേസമയം 8662 രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 95.95 ശതമാനമാണ് ഇന്നത്തെ രോഗമുക്തി നിരക്ക്.
51,849 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ഒരു ദിവസം നടത്തിയത്. ഇതോടെ ആകെ 7,161,827 കോവിഡ് പരിശോധനകള്‍ സഊദിയില്‍ പൂര്‍ത്തിയാക്കി.