അബുദാബി: യുഎഇയില്‍ ഇന്ന് 3025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേ സമയം 4678 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്.

രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1,182 ആണ്. 1,95,866 പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ മൂന്ന് കോടി കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം യുഎഇയില്‍ ഇതുവരെ 3,81,662 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,75,059 പേരാണ് ഇതിനോടകം സുഖം പ്രാപിച്ചത്. നിലവില്‍ രാജ്യത്ത് 5,421 രോഗികളുണ്ട്.