അബുദാബി: യുഎഇയില്‍ ഇന്ന് 2,315 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 2,435 പേര്‍ രോഗമുക്തരായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,37,240 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,63,759 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,47,790 പരാണ് രോഗമുക്തരായത്. 1,499 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 3.78 കോടിയിലധികം പരിശോധനകളാണ് ഇതുവരെ നടത്തിക്കഴിഞ്ഞത്.