അബുദാബി: യുഎഇയില്‍ 1,942 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1,918 പേര്‍ സുഖം പ്രാപിച്ചു. ആറുപേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,53,007 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,08,070 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 5,87,160 പേര്‍ രോഗമുക്തരാവുകയും 1,747 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 19,163 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.