അബുദാബി: യുഎഇയില്‍ ഇന്ന് 471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 604 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ആകെ 7,32,299 പേര്‍ക്ക് യുഎഇയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,23,941 പേര്‍ രോഗമുക്തരാവുകയും 2,073 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 6,285 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.