gulf

യുഎഇയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ്

By web desk 1

October 27, 2021

അബുദാബി: യുഎഇയില്‍ ഇന്ന് 95 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 136 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

295,380 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.2 കോടിയിലധികം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,566 പേര്‍ക്ക് യുഎഇയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,640 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,135 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,791 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.