പത്തനംതിട്ട: പന്തളം നഗരസഭയില്‍ പലയിടത്തും സിപിഎം വോട്ടുമറിച്ചെന്ന ആരോപണവുമായി സിപിഐ രംഗത്ത്. നഗരസഭയിലെ കനത്ത തോല്‍വിയെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റി മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി.

പന്തളം നഗരസഭയില്‍ സിപിഐ മത്സരിച്ചത് 7 വാര്‍ഡുകളിലാണ്. ജയിച്ചത് ഒരു സീറ്റില്‍ മാത്രം. നഗരസഭയ്ക്കു പുറമെ ഗ്രാമപഞ്ചായത്തുകളിലും സിപിഐക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടം ആവര്‍ത്തിക്കാനായില്ല.

മണ്ഡലം കമ്മിറ്റികള്‍ നല്‍കുന്ന റിപ്പോര്‍ട്ട് ജില്ലാ ഘടകം സംസ്ഥാന കമ്മിറ്റിക്ക് കൈമാറും.സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പരാജയം വിലയിരുത്തുന്നത്. അതേസമയം, സിപിഐയുടെ നിലപാട് പുചിയ വിവാദത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്.