ബേക്കല്‍: വനിതാമതിലിനിടെ ചേറ്റുകുണ്ടിലായ സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ മുഖ്യപ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ചെയ്ത അട്ടേങ്ങാനത്തെ സുകുമാരനെ (55)യാണ് ബേക്കല്‍ എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ചേറ്റുകുണ്ടില്‍ വനിതാമതിലിനിടെ സി.പി.എം ബി.ജെ.പി സംഘര്‍ഷമുണ്ടായത്. രംഗം ചിത്രീകരിക്കുകയായിരുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എം.ബി ശരത്ചന്ദ്രന്‍, ക്യാമറാമാന്‍ ടി.ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ ജി.എന്‍.എസ് രഞ്ജു എന്നിവരെയാണ് സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. ക്യാമറ തകര്‍ക്കുകയും മോഷ്ടിക്കുകയും ദൃശ്യം നശിപ്പിക്കുകയും ചെയ്തിരുന്നു.