തിരുവനന്തപുരം: നെടുമങ്ങാട്ടെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആര്‍.എസ്.എസ് കാര്യാലയത്തില്‍ റെയ്ഡ് നടത്തിയത്. കാര്യാലയത്തിലും പരിസരത്തും പൊലീസ് നടത്തിയ പരിശോധനയില്‍ വാള്‍, കത്തി, ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ആര്‍.എസ്.എസ് ജില്ലാ പ്രചാരകിന്റെ നേതൃത്വത്തില്‍ ബോംബേറുണ്ടായതിന് പിന്നാലെയാണ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡിനെത്തിയത്. ഹര്‍ത്താല്‍ ദിവസം നടന്ന റെയ്ഡിലെ മുഖ്യപ്രതിയായ ആര്‍.എസ്.എസ് ജില്ലാ പ്രചാരക് പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്.