കോട്ടയ്ക്കല്‍ എസ്.ബി.ഐ ശാഖയില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം. ഒരു കോടി രൂപ വീതം 20 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപം എത്തിയത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍.