Connect with us

gulf

ഹൃദയാഘാതം; ദമ്മാമിൽ തൃശൂർ സ്വദേശി മരണപ്പെട്ടു

മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.

Published

on

അഷ്‌റഫ് ആളത്ത്, ദമ്മാം.

സഊദിയിലെ ദമ്മാമിൽ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരണപ്പെട്ടു. തൃശൂർ വാടാനപ്പള്ളി പരേതനായ പുതിയ വീട്ടിൽ മുഹമ്മദിൻറെ മകൻ അബ്ദുൽ റസാഖ് (52) ആണ് മരിച്ചത്. ഇന്നലെ താമസസ്ഥലത്ത് വെച്ച് നോമ്പ് തുറന്നുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഉടനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രണ്ടു പതിറ്റാണ്ടിലധികമായി പ്രവാസിയായായ ഇദ്ദേഹം നിലവിൽ ദമ്മാമിലെ സ്വാകാര്യ അഡ്വർഡൈസിംഗ് കമ്പനിയിൽ ജീവനക്കാരനാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിവരെ ജോലിയിൽ ഉണ്ടായിരുന്ന അബ്ദുൽ റസാഖ് സഹപ്രവർത്തകരെ തിരിച്ചെത്തിച്ച ശേഷമാണ് താമസസ്ഥലത്തേക്ക് മടങ്ങിയത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. മാതാവ് ഫാത്തിമ.ഭാര്യ.നസീറ.ഒരു പെൺകുട്ടിയടക്കം മൂന്ന് മക്കളുണ്ട്.

gulf

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ്

സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്

Published

on

അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസി ന്റെ മികച്ച 100 കമ്പനികളുടെ പട്ടികയുടെ ആദ്യറാങ്കിങ്ങില്‍ ഏക ഇന്ത്യന്‍ കമ്പനിയായി ലുലു ഗ്രൂപ്പ് ഇടംനേടി. ദി ഗിവിങ്ങ് മൊമന്റ് കമ്പനി, എമിറേറ്റ്‌സ് എയര്‍ലൈന്‍, നിയോം എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങ ളില്‍ ഇടംപിടിച്ചത്. 2024ലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനം നേടിയാണ് ലുലു ഗ്രൂപ്പ് ശ്രദ്ധേയമായത്. ആദ്യ പതിനഞ്ചില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനി യാണ് ലുലു.

സസ്റ്റെയ്‌നബിള്‍ ഫാഷന്‍ മുന്‍നിര്‍ത്തിയുള്ള റീട്ടെയ്ല്‍ ബിസിനസില്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദി ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയില്‍ ഒന്നാമത്. ഗ്ലോബല്‍ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷന്‍ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്‌സ് എയര്‍ലൈന്‍ രണ്ടാം സ്ഥാനം നേടി. സുസ്ഥിരത മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍, ഉപഭോക്തൃ സേവനം സുഗമമാക്കാന്‍ നടപ്പാക്കിയ ഡിജിറ്റല്‍ മാറ്റങ്ങള്‍, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുന്‍നിര പട്ടികയിലേക്ക് അര്‍ഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താ ക്കള്‍, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാര്‍ക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകള്‍ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാന്‍ഡാക്കിയെന്ന് അറേബ്യന്‍ ബിസിനസ് വില യിരുത്തി. ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ദീര്‍ഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവി നെ ആഗോള ബ്രാന്‍ഡാക്കി മാറ്റുന്നതില്‍ നിര്‍ണായകമായി എന്ന് അറേബ്യന്‍ ബിസിനസ് അഭിപ്രായപ്പെട്ടു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച റീട്ടെയ്ല്‍ ബ്രാന്‍ഡായാണ് ലുലു ഗ്രൂപ്പ് പട്ടികയില്‍ ഇടം നേ ടിയത്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ അതിവേഗം നടപ്പാക്കിയതിലൂടെയാണ് ലുലു ആഗോള സ്വീകാര്യ ത നേടിയത്. ഏതാനും ദിവസംമുമ്പാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റിംഗ് ന ടപടികള്‍ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭി ച്ചത്. 82000 റീട്ടെയില്‍ പങ്കാളികളോടെയാണ് യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എ ന്ന റെക്കോര്‍ഡ് ലുലു കരസ്ഥമാക്കിയത്. നവംബര്‍ 14നാണ് ലുലു ഐപിഒ ലിസ്റ്റിംഗ്. എമ്മാര്‍ പ്രോപ്രര്‍ട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്‌ളൈ ദുബായ്, ആമസോണ്‍, അരാംകോ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, വിസ മിഡില്‍ ഈസ്റ്റ്, പെപ്പ്‌സികോ പട്ടികയില്‍ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികള്‍

Continue Reading

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

Trending