ഡല്‍ഹിയുടെ ലഫ്‌നന്റ് ജനറല്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജിക്കത്ത് അയച്ചതായാണ് വിവരം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഡല്‍ഹി സര്‍ക്കാരുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും പലതവണ അനില്‍ ബൈജാല്‍ ഇടഞ്ഞിരുന്നു.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അനില്‍ ബൈജാല്‍. ഡല്‍ഹിയുടെ 21ാമത് ലഫ്റ്റനന്റ് ഗവര്‍ണറാണ്. 2016 ഡിസംബര്‍ 31 ന് അദ്ദേഹം ചുമതലയേറ്റത്. ജീബ് ജംഗിന്റെ പെട്ടെന്നുള്ള രാജിയെത്തുടര്‍ന്നാണ് അദ്ദേഹത്തെ നിയമിച്ചത്.