Connect with us

Culture

ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന സംഭവം; മുഖ്യമന്ത്രിക്ക് വേണ്ടി വാര്‍ത്ത തിരുത്തി പാര്‍ട്ടി മുഖപത്രം

Published

on

കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി എത്തിയിരിക്കുന്നത്.

ഈ മാസം ആഗസ്റ്റ് 14, 15 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ വെള്ളപൊക്കം രൂക്ഷമാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതാണെന്ന് നിരവധി തവണ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കാന്‍ മുന്നറിയിപ്പിന്റെ ആവശ്യമില്ലെന്നും, ഡാം തുറന്നത് മൂലം നാശനഷ്ടങ്ങളുണ്ടായി എന്നത് തെറ്റാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ഇന്നലെത്തെ പത്രത്തില്‍ തിരുത്തുമായി മുഖപത്രമെത്തിയിരിക്കുന്നത്.

ആഗസ്റ്റ് 14നും, 15നും ശേഷം ആഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച മറുകര തേടി ഒറ്റപ്പെട്ട തീരത്തില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നു. ”ജൂലൈ രണ്ടാംവാരം മഴ കനത്തപ്പോള്‍ വെള്ളം പൊങ്ങി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 110 സെ.മീ ഉയര്‍ത്തിയപ്പോള്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ അല്‍പ്പം ശമിച്ചെങ്കിലും വെള്ളം ഒഴിഞ്ഞുപോയില്ല. തുടര്‍ന്ന് ബോട്ടുകളിലാണ് പ്രദേശവാസികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്.

കാലവര്‍ഷം കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 290 സെ.മ ീ കൂടി ഉയര്‍ത്തിയപ്പോഴാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
ഇപ്പോള്‍ ഷട്ടറുകള്‍ 30 സെ.മീ മാത്രം തുറന്നിട്ടും വെള്ളം ഒഴിഞ്ഞുപോയില്ല.” ഇതാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത.

 

 

 

 

 

ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോഴെല്ലാം തന്നെ വെള്ളപൊക്കം രൂക്ഷമായെന്ന് ഇത്തരത്തില്‍ പലവട്ടമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതാണ് സംഭവം വിവാദമായപ്പോള്‍ തിരുത്തിയിരിക്കുന്നത്. നേര് പറഞ്ഞ് തുടങ്ങിയ മുഖപത്രം നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍ നുണയുമായി എത്തിയിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് 24ലെ പത്രത്തില്‍ ”ജില്ലയിലെ വെള്ളപൊക്കം ബാണാസുര സാഗര്‍ ഡാമിന്റെ സൃഷ്ടിയാണെന്ന വാദം പൊളിയുന്നു” എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ നേരത്തെ പറഞ്ഞതെല്ലാം ഒന്നൊന്നായി മാറ്റിപറയുകയാണ് പാര്‍ട്ടിപത്രം.അതേസമയം, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മൂലം പുതുശ്ശേരിക്കടവ്, കുറുമണി, പനമരം, പടിഞ്ഞാറത്തറ, വെണ്ണിയോട്, കോട്ടത്തറയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളപൊക്കം രൂക്ഷമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയ യാതൊരു സംവിധാനവുമായി കൂടിയാലോചിക്കാതെ കെ. എസ്. ഇ. ബി. അധികൃതര്‍ നിരുത്തര വാദപരമായി രാത്രിയില്‍ ഷട്ടര്‍ തുറന്ന് വിട്ട് ഡാമിന്റെ താഴ്വാരം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും, ഇതിന് ഉത്തരവാദികളായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് വാരാമ്പറ്റ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നിരുന്നു. ഇത് ഉദ്ഘാടനം ചെയ്തത് സി കെ ശശീന്ദ്രന്‍ എം എല്‍ എയായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം എല്‍ എ തന്നെ യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തില്‍ കനത്ത പേമാരിയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍തുറന്നത് മൂലം സംഭവിച്ചിട്ടുള്ള നഷ്ട്ടം കെ.എസ്.ഇ.ബിയും, ഹൈഡല്‍ ടൂറിസവും നല്‍കണമെന്നായിരുന്നു പടിഞ്ഞാറത്തറ പഞ്ചായത്ത് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടത്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ വെള്ളം കയറുന്നത്.
നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകരുകയും വെള്ളംകയറി ഭാഗികമായി തകര്‍ന്ന വീടുകളില്‍ ലക്ഷക്കണക്കിന് രുപയുടെ സാധനങ്ങളും കോടിക്കണക്കിന് രുപയുടെ കൃഷികളും നശിച്ചിട്ടുണ്ട്.
ഈ നഷ്ടങ്ങളൊന്നും റവന്യുവകുപ്പില്‍ നിന്നു ലഭിക്കുകയില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് രുപയുടെ വരുമാനമാണ് കെ.എസ്.ഇ.ബിക്കും ഹൈഡല്‍ ടൂറിസത്തിനും ലഭിക്കുന്നത്. ഇതില്‍ നിന്നും നിശ്ചിതശതമാനം തുക ഇതുമൂലമുണ്ടായ നഷടപരിഹാരത്തിന് മാറ്റിവെക്കണമെന്നും സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending