ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് സീറ്റ് തരില്ലെന്ന് അറിഞ്ഞതോടെ ബിഎസ്പി നേതാവ് പൊട്ടിക്കരഞ്ഞു. അര്‍ഷദ് റാണയാണ് സംഭവം താങ്ങാനാക്കതെ കരഞ്ഞത്. അര്‍ഷദ് മത്സരിക്കാന്‍ കരുത്തിയിരുന്ന സീറ്റ് കോണ്‍ഗ്രസില്‍ നിന്ന് ബിഎസ്പിയില്‍ എത്തിയ നേതാവിന് നല്‍കിയതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചര്‍ത്താവാല്‍ നിയമസഭാ മണ്ഡലത്തില്‍ തനിക്ക് സീറ്റ് നല്‍കുമെന്ന് 2018 ല്‍ പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ഇന്ന് കളിയാക്കി വിടുകയാണ് ഉണ്ടായതെന്നും അര്‍ഷദ് പറഞ്ഞു. ”പാര്‍ട്ടി നേതാക്കള്‍ 50 ലക്ഷം രൂപ ചോദിച്ചിരുന്നു. ഞാന്‍ നാലര ലക്ഷം കൊടുത്തിട്ടുണ്ട്”, അര്‍ഷദ് റാണ പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി 24 വര്‍ഷമായി കഠിനമായി പ്രവര്‍ത്തിച്ചെന്നും തന്നോട് പാര്‍ട്ടി തെറ്റാണ് ചെയ്തതെന്നും അര്‍ഷദ് കൂട്ടിചേര്‍ത്തു.

ഫെബ്രുവരി 10നാണ് യൂപി നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. 7 ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്.