kerala

ഇലക്ട്രിക്ക് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

By webdesk14

June 20, 2023

ഇലക്ട്രിക് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കുടല്ലൂര്‍ സ്വദേശി സുബ്രഹ്മണ്യന്റെ മകന്‍ സഞ്ജയ് (21) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം. ജോലി ചെയ്യുന്നതിനിടെ കട്ടറില്‍ നിന്നും ഷോക്ക് ഏല്‍ക്കുകയായിരുന്നു. പെട്ടെന്നു തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.