kerala

വധഗൂഢാലോചന കേസില്‍ ദിലീപ് കൂടുതല്‍ ചാറ്റുകള്‍ നശിപ്പിച്ചു; ദുരൂഹത

By Test User

April 05, 2022

വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. വീണ്ടെടുക്കാനാവാത്ത വിധം പരിശോധിക്കേണ്ട ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

നീക്കം ചെയ്തതില്‍ ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ യുമായുള്ള സംഭാഷണം അടക്കം പ്രമുഖരുമായുള്ള ചാറ്റുകളും ഉണ്ടെന്ന് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു.

ചാറ്റുകള്‍ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സായി ശങ്കറാണ് ചാറ്റുകള്‍ നശിപ്പിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കേസില്‍ ആറാം പ്രതിയാണ് സായി ശങ്കര്‍.