gulf
കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍
ആര്.ടി.പി.സി.ആര്
സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം
കൊണ്ടോട്ടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ കരിപ്പൂരില്‍ നിന്ന് സഊദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ 11 മുതല്‍ ആരംഭിക്കും. ഈ മാസം ഒന്ന് മുതല്‍ പ്രാബല്യത്തിലായ എയര്‍ ബബ്ള് കരാര്‍ പ്രകാരമാണ് സഊദി സെക്ടറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്. 11 മുതല്‍ ഇന്‍ഡിഗോ, സഊദിയുടെ ഫ്ളൈനാസ് എന്നിവയാണ് സര്‍വീസ് നടത്തുക. കരിപ്പൂരില്‍ നിന്ന് റിയാദ് സെക്ടറിലേക്കാണ് ഫ്ളൈനാസ് സര്‍വീസ്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഇത്. റിയാദില്‍ നിന്ന് രാവിലെ 7.30ന് കരിപ്പൂരിലെത്തി 8.30ന് റിയാദിലേക്ക് തിരിച്ച് പുറപ്പെടുന്ന രീതിയിലാണ്ഷെഡ്യൂള്‍. റിയാദില്‍ നിന്ന് ജിദ്ദ, ദമ്മാം, മദീന, ജിസാന്‍, അബഹ, അല്‍ഹസ തുടങ്ങിയ നഗരങ്ങളിലേക്കെല്ലാം ഫ്ളൈനാസിന്റെ കണക്ഷന് വിമാനങ്ങളും ഒരുക്കുന്നുണ്ട്. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കാണ് ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നത്. തിങ്കള്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സര്‍വീസ് ഉണ്ടാവും. പുലര്‍ച്ചെ 2.15ന് ജിദ്ദയില്‍ നിന്ന് പുറപ്പെടും. രാവിലെ 10.40ന് കരിപ്പൂരില്‍ എത്തും. പിന്നീട് രാത്രി 9.30 നാണ് ജിദ്ദയിലേക്ക് പുറപ്പെടുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 12.40ന് ദമ്മാമില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 7.35ന് കരിപ്പൂരില്‍ എത്തും.
പുതുതായി ആരംഭിക്കുന്ന സര്‍വീസുകളെല്ലാം 200ല്‍ കുറഞ്ഞ യാത്രക്കാരെ ഉള്‍കൊള്ളുന്നതാണ്. അതേസമയം വലിയ വിമാനങ്ങളുടെ കരിപ്പൂരിലേക്കുള്ള സര്‍വീസ് അനിശ്ചിതമായി നീളുകയാണ്. കരിപ്പൂരിലെ വിമാന ദുരന്ത കാരണം പറഞ്ഞ് വിലക്ക് ഏര്‍പ്പെടുത്തിയ വൈഡ് ബോഡി സര്‍വീസ് ആരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സ് ഉള്‍പ്പടെ കമ്പനികള്‍ സന്നദ്ധത അറിയിച്ചങ്കിലും ഡി.ജി.സി.എ അനുമതി നിഷേധിക്കുകയാണ്. ഇതു വഴി സഊദിയുടെ കരിപ്പൂരിലെ ഓഫീസ്, എയര്‍പോര്‍ട്ട് അതോറിറ്റിക്കു തന്നെ കൈമാറാനുള്ള നടപടികള്‍ കഴിഞ ദിവസം സഊദി എയര്‍ലെന്‍സ് പൂര്‍ത്തിയാക്കി.
ആര്.ടി.പി.സി.ആര്
സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം
കൊണ്ടോട്ടി: യാത്രക്കാര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെക്കണം. പുറമെ യാത്രയുടെ 72 മണിക്കൂര്‍ മുമ്പ് മുഖീം പോര്‍ട്ടലില്‍ അറൈവല്‍ രജിസ്ട്രേഷനും നടത്തേണ്ടതുണ്ട്. കൂടാതെ സഊദിയില്‍ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവരൊഴികെ മറ്റെല്ലാവരും അഞ്ച് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ബുക്ക് ചെയ്യേണ്ടതുണ്ട്. സൗദിയില്‍ നിന്ന് ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് മൂന്ന് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന് മതിയാകും. വിമാന കമ്പനികളാണ് ഹോട്ടല്‍ ക്വാറന്റൈന് ബുക്ക് ചെയ്യേണ്ടത്. അതേ സമയം ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫി ക്കറ്റ് കൈവശം വെക്കേണ്ടതാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ അറൈവല്‍ രജിസ്ടേഷനും നടത്തണം. മണിക്കൂറിനുള്ളിലെടുത്ത
gulf
ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി
ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്സമ്മാനങ്ങള് പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന് പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്ട്രോള് സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന് പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല് ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ് എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന് വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
gulf
പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു
പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.
ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.
പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala18 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala20 hours agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍

