തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് നിയമസഭയില്‍. സര്‍ക്കാരിന്റെ ആറാമത്തെയും ഡോ. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്. ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ പാസാക്കന്‍ കര്‍ശന ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണു പുതിയ ബജറ്റ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപന ഘോഷയാത്രയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയും പൊതുകടം കൂടിയതുമെല്ലാം സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.