Connect with us

india

അംബേദ്‌കർ ജയന്തി ആഘോഷിച്ച് രാജ്യം

ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഭീഷണി നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അദ്ധേഹത്തിന്റെ ആശയങ്ങളും നിലപാടുകളും ഏറെ പ്രാധാന്യമർഹിക്കുന്നു.

Published

on

രാജ്യം ഇന്ന് ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ 132ാം ജന്മവാര്‍ഷികദിനം ആഘോഷിക്കുന്നു.1891 ഏപ്രില്‍ 14ന് മധ്യപ്രദേശില്‍ ജനിച്ച അംബേദ്കര്‍ രാജ്യത്ത് നിലനിന്ന ജാതി വിവേചനത്തിത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ്, നിയമ പണ്ഡിതൻ , വിദ്യാഭ്യാസ-സാമ്പത്തിക വിദഗ്ധന്‍ തുടങ്ങിയ മേഖലകളിൽ ഉന്നതമായ കാഴ്‌ചപ്പാടോടെ രാഷ്ട്ര നിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ച നേതാവായിരുന്നു ഡോ .ബി.ആർ അംബേദ്‌കർ.

രാജ്യത്തിന് പുതിയ ഭരണഘടന ഉണ്ടാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ് . സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുന്നതിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പുതിയ ദിശാബോധം നൽകാനും അദ്ദേഹം ഏറെ സംഭാവനകളാണ് നൽകിയിരിക്കുന്നത്.ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ഭീഷണി നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ അദ്ധേഹത്തിന്റെ ആശയങ്ങളും നിലപാടുകളും ഏറെ പ്രാധാന്യമർഹിക്കുന്നു..രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അംബേദ്‌കർ ജയന്തി വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.അംബേദ്കർ ജന്മ ദിനാഘോഷങ്ങളുടെ ഭാഗമായി നിയമസഭ സമുച്ചയത്തിൽഅംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയo ഗോപകുമാർ പുഷ്പാർച്ചന നടത്തി.

india

ബം​ഗ്ലാദേശ് എംപിയെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; 3 പേർ കസ്റ്റഡിയിൽ

കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന്‍ പ്രതികരിച്ചു.

Published

on

ഇന്ത്യയില്‍ നിന്ന് കാണാതായ ബംഗ്ലാദേശ് എംപി അന്‍വാറുള്‍ അസിം അനറിനെ കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയില്‍ എടുത്തതായി ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ഫ്‌ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്ന് വാര്‍ത്ത ഏജന്‍സിയോട് അസദുസ്സമാന്‍ ഖാന്‍ പ്രതികരിച്ചു.

കൊലയാളികളില്‍ ഉള്‍പ്പെട്ടവരെല്ലാം ബംഗ്ലാദേശികളാണെന്നും ആസൂത്രിത കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു അന്‍വാറുള്‍ അസിമിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചിച്ചു. മെയ് 12നാണ് അന്‍വാറുള്‍ അസിം ഇന്ത്യയിലേക്കെത്തിയത്.

വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരുന്നു അദ്ദേഹം ഇന്ത്യയിലെത്തിയത്. എന്നാല്‍ മെയ് 18 മുതല്‍ അദ്ദേഹത്തെ കാണായിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത ബാരാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലൊണ് അദ്ദേഹം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Continue Reading

india

നാവ് നിയന്ത്രിക്കണം; ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന താക്കീത്. താര പ്രചാരകന്‍ നാവ് നിയന്ത്രിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേതാക്കള്‍ തുടര്‍ച്ചയായി നടത്തുന്ന വിവാദ പരാമര്‍ഷങ്ങള്‍ കണക്കിലെടുത്താണ് താക്കീത്. കോണ്‍ഗ്രസ് നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ താക്കീത് നല്‍കി രംഗത്തെത്തിയിരിക്കുന്നത്.

അടുത്തിടെ, കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്വത്ത് അവര്‍ മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്ന് പ്രധാനമന്ത്രി നിരവധി തെരഞ്ഞെടുപ്പ് വേദികളില്‍ പ്രസംഗിച്ചിരുന്നു. ഇതിനെതിരെയും കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികളില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഇത് സംബന്ധിച്ചുളള മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയിട്ടുണ്ട്.

താരപ്രചാരകരുടെ പ്രസംഗങ്ങള്‍ പൊതു സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. ഇത് സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതിനടക്കം കാരണമായേക്കും. അതിനാല്‍ താരപ്രചാരകരുടെ വാക്കുകള്‍ നിയന്ത്രണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

india

ഗുജറാത്തില്‍ ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങി തീവ്ര ഹിന്ദുത്വ സംഘടനായ ഹിന്ദു സേന

ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Published

on

ഗുജറാത്തില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമകള്‍ സ്ഥാപിക്കാനൊരുങ്ങിയതായി തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുസേന. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ ജാംനഗര്‍ എന്ന നഗരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കാനാണ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എങ്ങനെയാണ് രാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഒരാളുടെ ജന്മദിനം ഇത്തരത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നതെന്ന് വീഡിയോ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നു. തീവ്ര ഹിന്ദുത്വ നേതാവും മഹാത്മാ ഗാന്ധിയുടെ കൊലയാളിയുമാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭ പ്രവര്‍ത്തകനായിരുന്ന ഗോഡ്‌സെ, 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചാണ് ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയത്.

ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന വിചാരണക്കുശേഷം 1949 നവംബര്‍ 8ന് ഗോഡ്‌സെയ്ക്ക് വധശിക്ഷ വിധിക്കുകയും 1949 നവംബര്‍ 15ന് അംബാല ജയിലില്‍ ഗോഡ്‌സേയെ തൂക്കിലേറ്റുകയുമായിരുന്നു.

Continue Reading

Trending