Connect with us

More

ദ്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖഢ് മുഖ്യമന്ത്രി

Published

on

cm759ഡെറാഡൂണ്‍: ദ്രിവേന്ദ്ര സിംഗ് റാവത്ത ഉത്തരാഖഢ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തു. ഡെറാഡൂണില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ യും സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 56 കാരനായ റാവത്ത് മൂന്നാം തവണയാണ് ദോയിവാല മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. നിയമസഭാ സാമാജികരുടേയും കേന്ദ്ര നിരീക്ഷകരായ നരേന്ദ്ര സിംഗ് തോമറിന്റേയും, സരോജ് പാഢെയുടേയും സാനിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീം പരീക്ഷ റദ്ദാക്കിയതില്‍ ഉത്തരവാദിത്തം സര്‍ക്കാരിന്; തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കി: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോൾ നല്ല ആലോചന വേണം. വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയി. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥികളാണ്. തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സർക്കാരാണ്. ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രശ്‌നമാണ്. ഒരു വശത്ത് ഗവർണറുടെ കാവിവൽക്കരണം. അതിന്റെ നേരിടുന്ന രീതി ശരിയല്ല. കായികമായി നേരിട്ടാൽ കാര്യം നടക്കില്ല. തമിഴ്‌നാട് ഗവർണറെ നേരിടുന്നത് മാതൃകയാക്കാം.

ക്യാമ്പസുകളിൽ രാഷ്ട്രീയ അതിപ്രസരമാണ്. ഇപ്പോൾ മാഫിയ ഭരണം പോലെയായി. പിന്നെ എങ്ങനെ കുട്ടികൾ നാട് വിടാതെ ഇരിക്കും? സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് ജനാധിപത്യപത്യ വിരുദ്ധ നിലപാട് എടുത്തത് സർക്കാരാണ്. മദ്രസ – സ്‌കൂൾ പഠനം ക്ലാഷ് ഇല്ലാതെ കൊണ്ടു പോകണം. ഒരു ചർച്ച നടത്തിയാൽ ഇത് തീരുമായിരുന്നു. സമസ്ത ഉയർത്തിയത് ന്യായമായ ആവശ്യമാണ്. വിദ്യാഭ്യാസ രംഗത്ത് ഒരു കാര്യവും ഏകപക്ഷീയമാകരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

News

‘അണ്‍സബ്സ്‌ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail

പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.

Published

on

പുതിയ ഫീച്ചറുമായി Gmail. പുതുതായി എത്തിയ ബട്ടണില്‍ ക്ലിക്കുചെയ്താല്‍ സ്പാം ഇമെയിലുകളില്‍ നിന്ന് അണ്‍സബ്സ്‌ക്രൈബ് ചെയ്യാനാകും.

നിങ്ങളുടെ ഇന്‍ബോക്സിലെ അണ്‍സബ്സ്‌ക്രൈബ് ടാബ് മെയിലിംഗ് ലിസ്റ്റുകള്‍, വാര്‍ത്താക്കുറിപ്പുകള്‍, പ്രമോഷണല്‍ അയക്കുന്നവര്‍ എന്നിവയില്‍ നിന്നുള്ള ഇമെയിലുകളെ സ്വയമേവ തിരിച്ചറിയുന്നു. ഒരു അണ്‍സബ്സ്‌ക്രൈബ് ലിങ്കിനായി നോക്കുന്നതിന് നിങ്ങളുടെ ഇന്‍ബോക്സ് സ്വമേധയാ പരിശോധിക്കുന്നതിനോ ഓരോ ഇമെയിലിന്റെയും അടിയിലേക്ക് സ്‌ക്രോള്‍ ചെയ്യുന്നതിനോ പകരം, Gmail ഇപ്പോള്‍ അവയെല്ലാം ഒരിടത്ത് അവതരിപ്പിക്കുന്നു. സന്ദേശങ്ങള്‍ പോലും തുറക്കാതെ അവിടെ നിന്ന്, നിങ്ങള്‍ക്ക് സ്‌ക്രോള്‍ ചെയ്യാനും അവലോകനം ചെയ്യാനും അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാനും കഴിയും.

സബ്സ്‌ക്രിപ്ഷനുകള്‍ ബള്‍ക്കായി മാനേജ് ചെയ്യാന്‍ നിങ്ങളെ അനുവദിച്ചുകൊണ്ട് സമയം ലാഭിക്കുക, മൂന്നാം കക്ഷി ടൂളുകളെ ആശ്രയിക്കാതെ നിങ്ങളുടെ ഇന്‍ബോക്സ് ഡിക്ലട്ടര്‍ ചെയ്യുക, വളരെ കുറച്ച് ടാപ്പുകളോടെയും മറഞ്ഞിരിക്കുന്ന അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ക്കായി വേട്ടയാടാതെയും നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയവ ഇതിലൂടെ സഹായകമാകും

സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ഇമെയിലുകള്‍ തിരിച്ചറിയാന്‍ Gmail അതിന്റെ ഇന്‍-ഹൗസ് AI, മെഷീന്‍ ലേണിംഗ് മോഡലുകള്‍ ഉപയോഗിക്കുന്നു. അണ്‍സബ്സ്‌ക്രൈബ് ലിങ്കുകള്‍ അറിയാനാവാത്ത സന്ദര്‍ഭങ്ങളില്‍ പോലും, മെയിലിംഗ് ലിസ്റ്റ് പാറ്റേണുകള്‍ കണ്ടെത്താന്‍ ഈ മോഡലുകള്‍ പരിശീലിപ്പിച്ചിരിക്കുന്നു.

ഉപകരണം ഉപയോക്തൃ സ്വകാര്യതയെ മാനിക്കുന്നതായി ഗൂഗിള്‍ പ്രസ്താവിച്ചു. ഇത് ഡാറ്റ സുരക്ഷിതമായി പ്രോസസ്സ് ചെയ്യുന്നു, കൂടാതെ സെന്‍സിറ്റീവ് ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല, ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍ബോക്സിന്റെ കൂടുതല്‍ കൈകാര്യം ചെയ്യാവുന്ന കാഴ്ച നല്‍കുന്നു.

Android, iOS എന്നിവയിലെ തിരഞ്ഞെടുത്ത Gmail ഉപയോക്താക്കളില്‍ നിന്ന് ആരംഭിച്ച് ഈ സവിശേഷത ക്രമേണ പുറത്തിറങ്ങുന്നു. ഇത് ഏറ്റവും പുതിയ Gmail ആപ്പ് അപ്ഡേറ്റിന്റെ ഭാഗമാണ്, ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പിലും ലഭ്യമാകും.

Continue Reading

crime

ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി

എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.

വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.

Continue Reading

Trending