kerala

തമിഴ്‌നാട്ടില്‍ വീട് ഭാഗികമായി തകര്‍ത്ത് ആന; അരിക്കൊമ്പനെന്ന് സംശയം

By webdesk13

May 05, 2023

കേരള – തമിഴ്‌നാട് അതിര്‍ത്തിയിലെ വീട് തകര്‍ത്തത് അരിക്കൊമ്പനെന്ന് സംശയം. വീടിന്റെ കതക് തകര്‍ത്ത് അരിയും തിന്നതോടെ അരിക്കൊമ്പനാണ് ഇതിന് പിന്നിലെന്ന് സംശയം വര്‍ധിച്ചത്. തമിഴ്‌നാട് മേഖമലയ്ക്ക് സമീപമുള്ള ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകര്‍ത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകര്‍ത്തതെന്നാണ് വിവരം. ഇവിടെ ലയത്തിനകത്ത് സൂക്ഷിച്ചിരുന്ന അരി ആന കഴിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. അരിക്കൊമ്പന്‍ ഇന്നലെ തമിഴ്‌നാട്ടിലെ ജനവാസ മേഖലയില്‍ എത്തിയിരുന്നു. മേഖമലക്ക് സമീപം മണലാര്‍ തേയില തോട്ടത്തിലായിരുന്നു ഇന്നലെ അരിക്കൊമ്പനെ കണ്ടത്.