ഫുജൈറ: നാട്ടിലേക്ക് പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രവാസി മലയാളി മരിച്ചു. യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടും മുമ്പാണ് മരണമെത്തിയത്. കൊടിഞ്ഞി അല്‍ അമീന്‍ നഗറില്‍ മമ്മുതു (47) ആണ് ഫുജൈറയില്‍ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു അദ്ദേഹം നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് കാണാതിരുന്നതോടെ വിളിച്ചു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്.

നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.