Connect with us

kerala

സ്ത്രീകളെ കാണാതായ കേസില്‍ അന്വേഷണത്തില്‍ വീഴ്ച

പത്തനംതിട്ട ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം.

Published

on

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ കൊല്ലപ്പെട്ട സ്ത്രീകള്‍ കാണാതായ പരാതിയില്‍ പൊലീസ് അന്വേഷണം വൈകിപ്പിച്ചതായി ആരോപണം. കാലടിയില്‍ താമസിക്കുന്ന റോസ്‌ലിയെയാണ് ആദ്യം കാണാതായത്. വാടക വീടിന്റെ ഉടമയുടെ മൊഴി പ്രകാരമെങ്കില്‍ ഓഗസ്റ്റ് ആറു മുതല്‍ ഇവരെ കാണാതായി. സെപ്തംബര്‍ 26 ന് പത്മത്തെയും കാണാതായി.

റോസ്‌ലിയെ കാണാതായതിനെ തുടര്‍ന്ന് യു.പി യിലുള്ള മകള്‍ ഓഗസ്റ്റ് 17ന് കാലടി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ മൂന്നാഴ്ച്ച മുമ്പ് മാത്രമാണ് പൊലീസ് ഇവര്‍ വാടകക്ക് താമസിക്കുന്ന ഔട്ട്ഹൗസിലേക്ക് എത്തിയതെന്ന് വീട്ടുടമ പറയുന്നു. പരാതി നല്‍കിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐ.എം.ഇ നമ്പര്‍ കണ്ടുപിടിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ പ്രതികരണമെന്ന് റോസ്‌ലിന്റെ മകള്‍ മഞ്ജു പറഞ്ഞു. പൊലീസില്‍ ചോദിക്കുമ്പോഴെല്ലാം അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെന്നുമാണ് അറിയിച്ചത്. ഇന്നലെ രാവിലെ പൊലീസ് വിളിച്ചു വിലാസം ചോദിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞ് പൊലീസില്‍ ചോദിച്ചപ്പോള്‍ ഇതുവരെയും ഉറപ്പിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇപ്പോഴും എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ പൊലീസ് മറുപടി നല്‍കിയിട്ടില്ലെന്നും മഞ്ജു പറയുന്നു. സെപ്തംബര്‍ 26നാണ് കടവന്ത്ര പൊലീസിന് രണ്ടാമത്തെ സ്ത്രീയുടെ മിസിങ് പരാതി ലഭിച്ചത്. കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മത്തിന്റെ മകനായിരുന്നു പരാതിക്കാരന്‍. രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.

ആദ്യത്തെ മിസിങ് കേസില്‍ ശരിയായ അനേഷണം നടക്കാത്തതാണ് രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും ഇടയാക്കിയതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും, വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

kerala

മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Published

on

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.

Continue Reading

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

Trending