News

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ താരം; ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് ചരിത്ര നേട്ടം

By webdesk11

June 21, 2023

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരം കളിക്കുന്ന ആദ്യ പുരുഷ താരമായി പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ മാറി. യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഐസ്‌ലാന്‍ഡിനെതിരെ കളത്തില്‍ ഇറങ്ങിയ താരം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹനായി. അദ്ദേഹത്തിന്റെ ഗോളില്‍ പോര്‍ച്ചുഗീസ് ജയിച്ചിരുന്നു.

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കിയ താരമെന്ന റെക്കോര്‍ഡും ഇദ്ദേഹത്തിനാണ്. 123 തവണയാണ് അദ്ദേഹം പോര്‍ച്ചുഗലിനായി വലകുലുക്കിയത്.