Connect with us

kerala

ഗണപതിയുടെ തല ആനയുടേതായി വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണോ? വൈറലായി മോദിയുടെ പ്രസംഗം

എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

Published

on

സ്പീക്കര്‍ എ.എന്‍ ശംസീര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപിക്കുന്നവര്‍ക്ക് മറുപടിയുമായി നെറ്റിസണ്‍സ്. പ്രധാനമന്ത്രിയുടെ പഴയ പ്രസംഗമാണ് വിവാദത്തിനായി എടുത്തിട്ടിരിക്കുന്നത്. ഗണപതിയുടെ തല ആനയുടേതായി വെച്ചത് പ്ലാസ്റ്റിക് സര്‍ജറിയാണോ എന്നും മറ്റും ചോദിക്കുന്ന മോദിയുടെ പ്രസംഗം . അന്ന് പ്ലാസ്റ്റിക് സര്‍ജനുണ്ടായിക്കാണുമെന്നായിരുന്നു മോദിയുടെ വാദം. ഇതിനെതിരെയാണ് ശംസീറിന്റെ പ്രസംഗം. വിദ്യാഭ്യാസ സിലബസുകളില്‍ ശാസ്ത്രീയപഠനങ്ങള്‍ക്കുപകരം കാവിവല്‍കരണം അടിച്ചേല്‍പിക്കുന്നതിനെതിരെ എറണാകുളം കുന്നത്തുനാട് നടത്തിയ വിദ്യാജ്യോതി പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിന് തിരി കൊളുത്തിയത്.

ഇതാണ് ശംസീറിന്റെ പ്രസംഗം:

‘ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സയന്‍സിനെ പ്രമോട്ട് ചെയ്യാന്‍ കഴിയണം.എന്തൊക്കെയാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്…, വിമാനം കണ്ട് പിടിച്ചത് ആരാണ്..? എന്റെ കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു.ഇപ്പോ അത് തെറ്റാണ്, ഹിന്ദുത്വ കാലത്ത് ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനം
ആണ്.പാഠപുസ്തകങ്ങളില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു.അതിന്റെ ഭാഗമാണ് വിമാനം കണ്ട് പിടിച്ചത് ആര് എന്ന ചോദ്യത്തിന് റൈറ്റ് ബ്രദേഴ്‌സ് എന്നെഴുതുന്നത് തെറ്റും പുഷ്പക വിമാനം എന്നത് ശെരിയും ആകുന്നത്.
ചിലര്‍ കല്യാണകഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാതെ വന്നാല്‍ ട്രീറ്റ്‌മെന്റിന് പോകും, അതാണ് ഐ വി എഫ്.അതിന്റെ പ്രത്യേകത ചിലപ്പോ ട്വിന്‍സ് ഉണ്ടാകും,ചിലപ്പോ ത്രിപ്പിള്‍സ് ഉണ്ടാകും.അതിന്റെ പ്രത്യേകത അതാണ്.അവര് പറയുന്നു ഇത് നേരത്തേയുള്ളതാ…അതാണ് കൗരവപ്പട.കൗരവപ്പട ഉണ്ടായത് ഈ ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു.
മെഡിക്കല്‍ സയന്‍സ് കൂടുതല്‍ കൂടുതല്‍ മൈക്രോ ആയി.സെര്‍ജ്ജറി പ്ലാസ്റ്റിക് സര്‍ജ്ജറി ആയി.പ്ലാസ്റ്റിക് സര്‍ജ്ജറി മെഡിക്കല്‍ സയന്‍സിന്റെ പുതിയ കണ്ട് പിടിത്തം ആണ്.ഇവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് പ്ലാസ്റ്റിക് സര്‍ജറി പണ്ടേയുള്ളത് ആണെന്നാണ്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയണം.’

മോദിയുടെ പ്രസംഗം:

kerala

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി.

Published

on

യുവനടിയുടെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതായി പരാതി. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ കാക്കനാട് സൈബര്‍ പൊലീസ് കേസെടുത്തു. നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

എഐ ഉപയോഗിച്ചുകൊണ്ട് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിച്ചവെന്നാണ് പരാതിയിലുള്ളത്. ഒരുകൂട്ടം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്കെതിരെയാണ് യുവനടി പരാതി നല്‍കിയത്. സംഭവത്തില്‍ വീഡിയോ പ്രചരിപ്പിച്ച മൂന്ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടി നല്‍കിയ ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുമെന്നും കാക്കനാട് സൈബര്‍ പൊലീസ് പറഞ്ഞു.

Continue Reading

kerala

അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു.

Published

on

പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു

വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

Published

on

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.

സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.

Continue Reading

Trending