Connect with us

india

ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ ജലസംഭരണിയില്‍ വീണു; 3 ദിവസമെടുത്ത് അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം

Published

on

റായ്പൂര്‍: ജലസംഭരണിയില്‍ വീണ ഫുഡ് ഇന്‍സ്‌പെക്ടറുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റര്‍ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കര്‍ ജില്ലയിലാണ് സംഭവം. കോലിബേഡ ബ്ലോക്കിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബിശ്വാസിന്റെ 96000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 മൊബൈല്‍ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയില്‍ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങല്‍ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ അറിയിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാല്‍ എന്ത് വില കൊലകൊടുത്തും ഫോണ്‍ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.

പിന്നീട് അഞ്ചടി വെള്ളം ഒഴിവാക്കാന്‍ അധികൃതര്‍ അനുമതി നല്‍കി. ആദ്യ ദിവസം 21 ലക്ഷം ലിറ്റര്‍ വെള്ളമാണ് പമ്പ് സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. 3 ദിവസത്തെ പരിശ്രത്തിനൊടുവില്‍ ഫോണ്‍ വീണ്ടെടുത്തെങ്കിലും പ്രവര്‍ത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാന്‍ ചെലവിട്ടത്.

സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ഇയാള്‍ രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കര്‍ഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും ബിശ്വാസ് പറഞ്ഞു.

അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാല്‍ അനുമതി നല്‍കിയതെന്നും എന്നാല്‍ പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസര്‍ രാംലാല്‍ ദിവാര്‍ പ്രതികരിച്ചു. സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

india

വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്വേഷ കേന്ദ്രങ്ങളാക്കി മാറ്റരുത്: എം.എസ്.എഫ്

മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു

Published

on

ന്യൂഡൽഹി: ഗുജറാത്ത് സർവകലാശാലയിലെ വിദേശ വിദ്യാർഥികൾക്ക് നേരെയുണ്ടായ ആക്രമണം ഹിന്ദുത്വം പ്രചരിപ്പിച്ച വിദ്വേഷത്തിന്റെ ഫലമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ വർഗീയവൽക്കരണത്തെ ശക്തമായി അപലപിക്കുന്നു. മുസ്‌ലിംകൾക്കും മറ്റും ന്യൂനപക്ഷങ്ങൾക്കുമെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും എം.എസ്.എഫ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബൗദ്ധിക സംവാദങ്ങൾ സുഗമമാക്കുന്നതിനും ഊർജസ്വലമായ ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്നതിനുപകരം അക്രമത്തിന്റെയും വിദ്വേഷത്തിയും കേന്ദ്രങ്ങളായി മാറ്റരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ്‌ പി.വി അഹമ്മദ് സാജു പറഞ്ഞു.

Continue Reading

india

‘പിണറായിക്ക് സീറ്റ് കിട്ടില്ലെന്ന അങ്കലാപ്പ്; മുംബൈയിലെ യോഗത്തില്‍ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ട്‌: കെ.സി.വേണുഗോപാൽ

സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്

Published

on

രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു സീറ്റും കിട്ടില്ലെന്ന് അറിഞ്ഞപ്പോഴുള്ള അങ്കലാപ്പിനെ തുടർന്നാണെന്ന് കെ.സി.വേണുഗോപാൽ. സിപിഎം എവിടെയാണ് ബിജെപിയെ എതിർക്കുന്നത്. കേരളത്തിലാണോ ബിജെപിയെ എതിർക്കുന്നത്. അതിന് കേരളത്തിലെവിടെയാണ് ബിജെപി.

ന്യായ് യാത്രയുടെ സമാപനത്തിൽ ഇന്ത്യ മുന്നണിയിലെ എല്ലാ പാർട്ടികളും പങ്കെടുത്തു. നിർഭാഗ്യവശാൽ സിപിഎം വന്നില്ല. അവർക്ക് ആത്മാർഥത ഇല്ല. സിപിഎം ഇന്ത്യ മുന്നണിയെ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന് മാത്രമാണ്. രാഹുൽ ഗാന്ധി മുംബൈയിൽ നരേന്ദ്ര മോദിക്കെതിരെ നടത്തിയ പ്രസംഗം  കേൾക്കണം. പിണറായി മോദിയെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മുംബൈയിലെ യോഗത്തിൽ സിപിഎം പങ്കെടുക്കാത്തതിന് കാരണം നരേന്ദ്ര മോദിയെ പേടിയായതുകൊണ്ടാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

Trending