തിരുവനന്തപുരം: ഡിജിപി ആയിരിക്കെ ലോക് നാഥ് ബഹ്‌റ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീടുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിര്‍ദ്ദേശിച്ച കത്തുകളുടെ പകര്‍പ്പ് പുറത്ത്.അമൂല്യമായ പുരാവസ്തു ശേഖരമുള്ള വീടായതിനാല്‍ സുരക്ഷാ ഒരുക്കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആലപ്പുഴ എസ്പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ലോക്‌നാഥ് ബെഹ്‌റ നല്‍കിയ കത്തുകളുടെ പകര്‍പ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ലോകനാഥ് ബഹറയും പ്രതിയും കൂടെ നില്‍ക്കുന്ന ഫോട്ടോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.