ഇന്ധന വിലവര്‍ധനവിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇന്ധന വില വര്‍ധന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു. ഇന്നും ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കും.

2021-2022 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥന, ഫിനാന്‍സ് ബില്‍ എന്നിവ പാസാക്കിയെടുക്കാനുള്ള പ്രമേയം ധനമന്ത്രി ഇന്ന് ഇരു സഭകളിലും അവതരിപ്പിക്കും. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായ അത്യാഹിതവുമായി ബന്ധപ്പെട്ട പ്രസ്താവന ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് സഭയില്‍ നടത്തും.