സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈക്കോടതി വിലക്ക്. സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. സ്ഥിരപ്പെടുത്തല്‍ സുപ്രീം കോടതി വിധിക്ക് എതിരെന്ന് ഹൈക്കോടതി. സ്ഥിരപ്പെടുത്തരുതെന്ന നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാവകുപ്പുകള്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്.