Connect with us

kerala

അല്‍ ഖര്‍ജ് കെ.എം.സി.സി ഷെയ്ഡ് ഡയാലിസിസ് സെന്ററിന് ഫണ്ട് കൈമാറി

Published

on

പാണക്കാട്: ഷെയ്ഡ് പൂക്കോയ തങ്ങള്‍ ഡയാലിസിസ് സെന്ററിനായി അല്‍ഖര്‍ജ് ടൗണ്‍ കെഎംസിസി പ്രഖ്യാപിച്ച ആര്‍.ഒ.പ്ലാന്റ് നിര്‍മ്മിക്കാനാവശ്യമായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് അല്‍ഖര്‍ജ് കെഎംസിസി നേതാക്കള്‍ ഷെയ്ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കു കൈമാറി. മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ പഞ്ചായത്തിലാണ് നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി സൗജന്യ ഡയാലിസ് സെന്റര്‍ പണി പൂര്‍ത്തിയായി വരുന്നത്.

വൃക്ക രോഗികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വര്‍ധന കണ്ടാണ് നിര്‍ധനരായ രോഗികളുടെ റിഹാബിലിറ്റേഷന്‍ ലക്ഷ്യമാക്കി ഷെയ്ഡ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. കേവല മിനുക്കു പണികളും മറ്റു യന്ത്ര സാമഗ്രികള്‍ കൂടി സജീകരിക്കുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാകുമെന്നു ഭാരവാഹികളായ നസീം കാടപ്പടിയും ഹാരിസ് പെരുവള്ളൂരും അറിയിച്ചു.

അല്‍ ഖര്‍ജ് കെഎംസിസി നേതാക്കളായ അഷ്‌റഫ് മൗലവി, യൂസഫ് ഫൈസി, മുഹമ്മദ് പുന്നക്കാട്, ഷബീബ് കൊണ്ടോട്ടി, റൗഫല്‍ കുനിയില്‍ നജ്മുദ്ധീന്‍ മൊറയൂര്‍, ഇബ്രാഹിം പുലാക്കല്‍ ഷെയ്ഡ് ഭാരവാഹികളായ നസീം കാടപ്പടി, ഹാരിസ് പെരുവള്ളൂര്‍, കരീം സി.സി, ബഷീര്‍ പുല്‍പ്പാടന്‍, മുജീബ് ചെമ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോടിയേരിക്ക് ഇന്ന് ജന്മനാട്ടില്‍ അന്ത്യനിദ്ര

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Published

on

കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇന്ന് ജന്മനാട്ടില്‍ അന്ത്യനിദ്ര. ഭൗതികശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കണ്ണൂരിലെത്തി. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ അന്തിമോപചാരമേറ്റുവാങ്ങി ഇന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

കോടിയേരിയുടെ ഭൗതികശരീരവും വഹിച്ച് കൊണ്ടുള്ള എയര്‍ ആംബുലന്‍സ് ചെന്നൈയില്‍നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.55നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷും ഭാര്യ റിനീറ്റയും അനുഗമിച്ചു. വിമാനത്താവളത്തില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

തലശ്ശേരിയിലേക്കുള്ള വിലാപയാത്രക്കിടെ അന്തിമോപചാരമര്‍പ്പിക്കാന്‍ 14 കേന്ദ്രങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. മട്ടന്നൂര്‍ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലുമാണ് ആംബുലന്‍സിന് വേഗത കുറച്ച് അന്ത്യോപചാരത്തിന് സൗകര്യമൊരുക്കിയത്. വൈകുന്നേരം 3.30ഓടെയാണ് തലശ്ശേരി നഗരസഭാ ടൗണ്‍ഹാളില്‍ മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. യു.ഡി.എഫിലെ ഘടക കക്ഷി നേതാക്കളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.

കോടിയേരി മാടപ്പീടികയിലെ വീട്ടില്‍ ഭൗതികശരീരം എത്തിക്കുമ്പോള്‍ രാത്രിയേറെ വൈകിയിരുന്നു. രാവിലെ 10 വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ സി.പി.എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ അഴീക്കോടന്‍ മന്ദിരത്തിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇന്ന് കണ്ണൂരിലെത്തും.

Continue Reading

kerala

അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.

Published

on

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനാണ്.

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യവാചകം വളരെ പ്രശസതമായിരുന്നു.എന്നാല്‍ നല്ല നിലയില്‍ മുന്നോട്ട് പോകുകയായിരുന്ന സാഥാപനത്തിന് പിന്നീട് കോടികളുടെ കടബാധ്യത ഉണ്ടാകുകയും സ്ഥാപനം തകരുകയുമായിരുന്നു.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എം.എം. രുഗ്മിണി അമ്മയുടെയും മകനായിട്ടായിരുന്നു രാമചന്ദ്രന്റെ ജനനം. ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍ എന്നിവരാണ്.

1947 ല്‍ കുവൈത്തില്‍ എത്തിയ രാമചന്ദ്രന്‍ 1981 ഡിസംബറിലാണ് അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിടുന്നത്. അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.2015 ല്‍ അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ദുബായ് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെയും പ്രവാസി സംഘടനകളുടെയും സജീവ ഇടപ്പെടലുകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.ജയില്‍ മോചിതനായതിന് ശേഷം അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ശവ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും.

Continue Reading

kerala

തെരുവുനായ ശല്യത്തിനു പരിഹാരം തേടി സ്റ്റാര്‍ട്ടപ്പ് മിഷന്‍; നിങ്ങള്‍ക്കും നിര്‍ദേശിക്കാം

സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഐഡിയാത്തോണ്‍’ സംഘടിപ്പിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ‘ഐഡിയാത്തോണ്‍’ സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമൊപ്പം മികച്ച ആശയങ്ങള്‍ നല്കാന്‍ കഴിയുന്ന വ്യക്തികള്‍ക്കും ഇതില്‍ പങ്കെടുക്കാം.

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പ്രായോഗികവും സുസ്ഥിരവുമായ ആശയങ്ങളും പദ്ധതികളുമാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതീക്ഷിക്കുന്നത്. തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെയ്പും പേവിഷബാധ നിര്‍മാര്‍ജനത്തിന്റെ ആദ്യ പടിയാണ്.

പ്രതിരോധ കുത്തിവെയ്പ്, ബോധവല്ക്കരണം, ശുചീകരണ കാമ്പയിനുകള്‍, തെരുവു നായ്ക്കളെ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍, ഇതിനുവേണ്ട പരിശീലനം നല്‍കല്‍, തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍, നായ്ക്കളുടെ പുനരധിവാസം എവിടെ എങ്ങനെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിഹാര പദ്ധതികള്‍, നായ്ക്കളുടെ ദത്തെടുക്കല്‍ പ്രക്രിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും നിര്‍ദേശിക്കാന്‍ കഴിയും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https: //solutions. startupmission .in/ സന്ദര്‍ശിക്കുക. രജിസ്‌ട്രേഷന്റെ അവസാന തീയതി: ഒക്ടോബര്‍ 10.

Continue Reading

Trending